Image

WMC അമേരിക്ക റീജിയന്‍ ക്രിസ്മസ്  പുതുവത്സരാഘോഷ പ്രോഗ്രാം  ജനുവരി ഏഴിന്

ജിനേഷ് തമ്പി Published on 06 January, 2024
WMC അമേരിക്ക റീജിയന്‍ ക്രിസ്മസ്  പുതുവത്സരാഘോഷ പ്രോഗ്രാം  ജനുവരി ഏഴിന്

ന്യൂജേഴ്സി : WMC അമേരിക്ക റീജിയന്റെ ക്രിസ്മസ്  പുതുവത്സരാഘോഷ പ്രോഗ്രാം ഓണ്‍ലൈന്‍ സൂം മീറ്റിംഗ് മുഖേനെ ജനുവരി ഏഴു ഞായറാഴ്ച  വൈകുന്നേരം 8:00 മണിക്ക് സംഘടിപ്പിച്ചിരിക്കുന്നു.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍, അടിയുറച്ച നീതിയുക്ത നിലപാടുകളിലൂടെ തനതായ പാത പിന്തുടര്‍ന്ന, വിനയത്തിന്റെ പ്രതീകമായ  റിട്ട. ജസ്റ്റിസ് കുര്യന്‍ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍, പ്രശസ്ത മലയാള സിനിമാ വ്യക്തിത്വം  ദിനേശ് പണിക്കര്‍,  സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

അമേരിക്ക റീജിയന്‍ വൈസ് പ്രസിഡന്റ് ഓര്‍ഗനൈസേഷന്‍ ഡെവലപ്മെന്റ് ഡോ. റെയ്ന റോക്ക്, പെന്‍സില്‍വാനിയ പ്രൊവിന്‍സ് കള്‍ച്ചറല്‍ ഫോറം ചെയര്‍ അഷിത ശ്രീജിത്ത് എന്നിവരാണ് പ്രോഗ്രാം കണ്‍വീനര്‍മാര്‍.

WMC അമേരിക്ക റീജിയന്റെ  പ്രൊവിന്‍സുകളായ അറ്റ്‌ലാന്റ, കണക്റ്റിക്കട്ട്, ഡാലസ്, ഫ്‌ലോറിഡ, ഹൂസ്റ്റണ്‍, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, പെന്‍സില്‍വാനിയ, ആര്‍ജിവി, വാഷിംഗ്ടണ്‍ ഡിസി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പ്രോഗ്രാമില്‍ പങ്കെടുക്കും.

പരിപാടിയുടെ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്ന കണ്‍വീനേഴ്സ്,  അമേരിക്ക റീജിയന്‍  എക്‌സിക്യൂട്ടീവ് കമ്മറ്റി, പ്രൊവിന്‍സ് നേതാക്കള്‍  എന്നിവരുടെ പ്രവര്‍ത്തനങ്ങളെ  ഡബ്ല്യുഎംസി അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ജേക്കബ് കുടശ്ശനാട്, പ്രസിഡന്റ് ജിനേഷ് തമ്പി എന്നിവര്‍ അഭിനന്ദിക്കുകയും പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയും ചെയ്തു.

ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള, ഗ്ലോബല്‍ പ്രസിഡന്റ് തോമസ് മൊട്ടക്കല്‍, ഗ്ലോബല്‍ അമേരിക്ക റീജിയന്‍ വിപി  ഡോ തങ്കം അരവിന്ദ്, സെക്രട്ടറി ജനറല്‍ ദിനേശ് നായര്‍, ട്രഷറര്‍ ഷാജി എം മാത്യു, ബിസിനസ് ഫോറം ചെയര്‍ ജെയിംസ് കൂടല്‍ എന്നിവര്‍ പരിപാടിക്ക് വിജയാശംസകള്‍ അറിയിച്ചു.

ജേക്കബ് കുടശനാട്  (ചെയര്‍മാന്‍), ജിനേഷ് തമ്പി (പ്രസിഡന്റ്), സിജു ജോണ്‍ (സെക്രട്ടറി), തോമസ് ചെല്ലേത്ത് (ട്രഷറര്‍),  ബൈജുലാല്‍ ഗോപിനാഥന്‍  (വൈസ് പ്രസിഡന്റ് - അഡ്മിന്‍), ഡോ. റെയിന റോക്ക്   (വൈസ് പ്രസിഡന്റ് - Org Development), ഏലിയാമ്മ അപ്പുകുട്ടന്‍  (വൈസ് പ്രസിഡന്റ് - Charity) ഡോ. നിഷാ പിള്ള  (വൈസ് ചെയര്‍), സാബു കുര്യന്‍ (വൈസ് ചെയര്‍), സിസിലി ജോയ് (ജോയിന്റ് ട്രഷറര്‍), സരൂപ അനില്‍ (ജോയിന്റ് സെക്രട്ടറി),  മിലി ഫിലിപ്പ്  (വനിതാ ഫോറം പ്രസിഡന്റ്), സോമന്‍ ജോണ്‍ തോമസ് (ചാരിറ്റി ഫോറം പ്രസിഡന്റ്), ഷൈജു ചെറിയാന്‍  (യൂത്ത് ഫോറം പ്രസിഡന്റ്),  ഏമി ഉമ്മച്ചന്‍  (കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ്), സുനില്‍ കൂഴമ്പാല (ബിനസിനസ് ഫോറം പ്രസിഡന്റ്, സന്തോഷ് എബ്രഹാം (മീഡിയ ചെയര്‍മാന്‍), ശ്രീകല നായര്‍ ( വനിതാ ഫോറം സെക്രട്ടറി), ഹരി നമ്പൂതിരി (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), വര്‍ഗീസ് എബ്രഹാം (അഡൈ്വസറി  ബോര്‍ഡ്  മെമ്പര്‍), തോമസ് മാത്യു (എത്തിക്‌സ് കമ്മിറ്റി ചെയര്‍മാന്‍)എന്നിവരാണ് WMC അമേരിക്ക റീജിയന്‍  ഭാരവാഹികള്‍.

ജനുവരി 7  പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം  ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക