Image

വിധി ( കവിത : തങ്കച്ചന്‍ പതിയാമൂല )

തങ്കച്ചന്‍ പതിയാമൂല Published on 17 July, 2024
വിധി ( കവിത : തങ്കച്ചന്‍ പതിയാമൂല )

മനസ്സിനേറ്റ
മാരകമായ മുറിവില്‍ നിന്നും 
പ്രണയം ഉരുകിയിറങ്ങിയപ്പോഴാണ് 
അവളുടെ ജീവിതം 
അവസാനിച്ചതെന്ന് 
നിര്‍മ്മിത ബുദ്ധി കണ്ടുപിടിച്ചു.

എന്നാല്‍ 
മുറിവേല്‍പ്പിച്ചത്
ഏത് വാക്കായുധം കൊണ്ടാണെന്ന് 
നിര്‍മ്മിത ബുദ്ധിയുടെ
പോസ്റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ടിലും
കണ്ടെത്താനായില്ല.

ആയതിനാല്‍ 
ആ പ്രതിയെ 
സംശയത്തിന്റെ ആനുകൂല്യത്തില്‍
വെറുതെ വിടുന്നതായി
ജനകീയ കോടതി 
വിധി പ്രഖ്യാപിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക