Image

ജാന്‍വി കപൂര്‍ ആശുപത്രിയില്‍

Published on 18 July, 2024
ജാന്‍വി കപൂര്‍ ആശുപത്രിയില്‍

ന്യൂഡല്‍ഹി: ബോളിവുഡ് താരം ജാൻവി കപൂറിനെ ഭക്ഷ്യവിഷബാധ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാൻവിയുടെ അച്ഛൻ ബോണി കപൂറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

മുംബൈയിലെ എച്ച്‌ എൻ റിലയൻസ് ആശുപത്രിയില്‍ ചികിത്സയിലാണ് താരം. രണ്ടു ദിവസത്തിനുള്ളില്‍ ആരോഗ്യം പൂര്‍വ്വസ്ഥിതിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.

ചെന്നൈയില്‍നിന്ന് മുംബൈയില്‍ തിരിച്ചെത്തിയതിന് ശേഷം ആരോഗ്യനില മോശമാവുകയായിരുന്നു. ചൊവ്വാഴ്ചയാണ് ജാൻവി ചെന്നൈയില്‍ നിന്ന് മുംബൈയിലേക്ക് തിരിച്ചെത്തിയത്. അടുത്ത ദിവസം അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടർന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം ഉലജ് എന്ന ചിത്രമാണ് ജാൻവിയുടേതായി റിലീസിന് ഒരുങ്ങുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക