Image

വെടിയേറ്റു മരിച്ച ഫയർ ചീഫിനെ കൺവെൻഷനിൽ ഡൊണാൾഡ് ട്രംപ് ആദരിക്കും (പിപിഎം)

Published on 19 July, 2024
വെടിയേറ്റു മരിച്ച ഫയർ ചീഫിനെ കൺവെൻഷനിൽ ഡൊണാൾഡ് ട്രംപ് ആദരിക്കും (പിപിഎം)

പെൻസിൽവേനിയയിൽ തനിക്കെതിരെ ഉണ്ടായ ആക്രമണത്തിനിടെ വെടിയേറ്റു മരിച്ച അഗ്നിശമന സേനാ മുൻ മേധാവി കോറി  കോംപെറേറ്ററെ  റിപ്പബ്ലിക്കൻ നാഷനൽ കൺവെൻഷനിൽ ഡൊണാൾഡ് ട്രംപ് ആദരിക്കും.

അദ്ദേഹത്തിന്റെ ഫയർ ഹെൽമെറ്റും ജാക്കറ്റും ട്രംപ് പ്രസംഗ സമയത്തു വേദിയിൽ കൊണ്ടുവരുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ബഫലോ ടൗണ്ഷിപ് അഗ്നിശമന സേനാ മേധാവി ആയിരുന്നു കോംപെറേറ്റർ.

മിൽവോക്കിയിൽ നടക്കുന്ന സമ്മേളനത്തിൽ പ്രാദേശിക സമയം രാത്രി ഒൻപതിനു (10 പി എം ഈസ്റ്റേൺ) ട്രംപ് പ്രസംഗിക്കും എന്നാണ് റിപ്പോർട്ട്. സുരക്ഷ കണക്കിലെടുത്തു വേദിക്കു പിന്നിൽ ആളുകളെ അനുവദിക്കരുതെന്നു ട്രംപിന്റെ നിർദേശമുണ്ട്.

വെടിയൊച്ച കേട്ടയുടൻ കോംപെറേറ്റർ സധീരം തന്റെ ശരീരം കൊണ്ട് കുടുംബത്തെ കാത്തുവെന്നു വിധവ ഹെലൻ കോംപെറേറ്റർ പറഞ്ഞു.  

കോംപെറേറ്റർ 'ഹീറോ' ആണെന്നു പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും പറഞ്ഞിരുന്നു.

 

Trump to honor Comperatore at RNC  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക