Image

​ഗുണ്ടയെ കൊലപ്പെടുത്തി ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി; 19 വർഷങ്ങൾക്ക് ശേഷം കന്നഡ സംവിധായകൻ അറസ്റ്റിൽ

Published on 19 July, 2024
​ഗുണ്ടയെ കൊലപ്പെടുത്തി ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി; 19 വർഷങ്ങൾക്ക് ശേഷം കന്നഡ സംവിധായകൻ അറസ്റ്റിൽ

ബം​ഗളൂരു: കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ കന്നഡ സിനിമ സംവിധായകൻ എം.​ഗജേന്ദ്ര (46) 19 വർഷങ്ങൾക്ക് ശേഷം പിടിയിൽ. ബംഗളൂരു പൊലീസിന്റെ സെൻട്രൽ ക്രൈം ബ്രാഞ്ച് ബുധനാഴ്ചയാണ് ഗജേന്ദ്രയെ അറസ്റ്റ് ചെയ്തത്. 2004 ൽ ​ഗുണ്ടയായ കൊട്ട രവിയെന്നയാളെ കൊലപ്പെടുത്തിയ കേസിലെ എട്ട് പ്രതികളിൽ ഒരാളാണ് എം.ഗജേന്ദ്ര.

ഒരു വർഷം വിചാരണ തടവുകാരനായി കഴിഞ്ഞ ഗജേന്ദ്രന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം പൊലീസിന്‍റെ സമൻസുകള്‍ക്കോ നോട്ടീസുകള്‍ക്കോ ഇയാൾ മറുപടി നൽകിയിരുന്നില്ല. 2008 ൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഗജേന്ദ്ര ഒളിവിലാണെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. 2019ൽ ഇയാൾ പുട്ടാനി പവർ എന്ന കന്നഡ ചിത്രം സംവിധാനം ചെയ്തതായി പൊലീസ് പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക