Image

ഒരു പുരുഷന് രണ്ടു പെണ്ണുങ്ങൾ വേണം (അനു ചന്ദ്ര)

Published on 20 July, 2024
ഒരു പുരുഷന് രണ്ടു പെണ്ണുങ്ങൾ വേണം (അനു  ചന്ദ്ര)

ഒരു പുരുഷന് രണ്ടു
പെണ്ണുങ്ങൾ വേണം.
ഒരുവളെ നമുക്ക് ഭാര്യയെന്ന് വിളിക്കാം.
മറ്റൊരുവളെ കാമുകിയെന്നും.
ഉത്തരവാദിത്വത്തിന്റെ
ഗൗരവം
നിഴലിച്ചവളാണ്
ആദ്യത്തവൾ.
അവളെ
സ്നേഹമയിയായ 'ഭാര്യേ'
എന്ന നീട്ടിയ വിളിയിൽ
നിർവൃതിയോടെ,
അഭിമാനത്തിൽ അയാൾക്ക് ചേർത്തു പിടിക്കാനാവണം.
പ്രേമം നെഞ്ചോട് ചേർത്തവളാണ്
മറ്റവൾ.
വല്ലപ്പോഴും
ഒരൊത്തു കൂടലോ,
ഒരു ചിരിയോ,
ഒരു കടാക്ഷമോ,
ഒരു കപ്പ് ചായയോ ആയി
അവളിൽ പ്രേമത്തിന്റെ
സൗന്ദര്യം വിതക്കാനും
അയാൾക്കാകണം.
അടുത്തിരിക്കുന്ന
ആദ്യത്തവളോട്
ഉറക്കെ പൊട്ടിച്ചിരിച്ചു
കുശലം പറയുമ്പോൾ
ഇടക്കൊക്കെയും
ചുണ്ടിൽ വിരൽ വെച്ചു
'പതുക്കെ ചിരിക്കൂ' എന്നു
ഓർമ്മപ്പെടുത്താൻ
അപ്പുറത്തൊരു
രഹസ്യ
കാമുകിയായി
രണ്ടാമത്തവൾ അനിവാര്യമാണ്.
അതിഭീകരമായ
സൗന്ദര്യമുണ്ടാ
രണ്ട്
ചിരികൾക്കെന്നുമ
-റിയുമ്പോൾ
ഭൂമിപ്പുറത്തെ ഓരോ ചിരിയും
അയാൾ ആസ്വാദിച്ചു പോകും.
ഒരു നേർത്ത പനിയിലോ,
സന്ധിവേദനയിലോ
ആവലാതിയോടെ
ഒരു കൊച്ചു കുഞ്ഞായി
ആദ്യത്തവളുടെ നെഞ്ചുപറ്റി
കിടക്കുമ്പോൾ
കറുത്തവാവിന്റെ രാത്രിയിൽ കടൽക്കരയിൽ
രണ്ടാമത്തവളുടെ
തോളിൽ
പ്രേമാർദ്രമായി തലചായ്ക്കാനും അയാൾക്കാകണം.
കഷ്ടപ്പാടുകളുടെ,
ഇല്ലായ്മകളുടെ,
പ്രതിസന്ധികളുടെ ചുമടെടുപ്പുകൾ
പങ്ക് വെക്കാൻ
ഒരു പുൽപായയിൽ ആദ്യത്തവൾ കൂട്ടിരിക്കുന്പോൾ
പ്രേമം തിരയടിക്കുന്ന ഹൃദയവുമായി ആകാശം നോക്കിയിരിക്കാൻ,
നിശ്ശബ്ദമായെങ്കിലും
പ്രേമത്തിന്റെ ആഹ്ലാദം പങ്കിടാൻ
മറുവശത്ത്
മറ്റൊരുവൾ
നിർബന്ധമായും വേണം.
അങ്ങനെ,
സ്നേഹവും
പ്രേമവും കൊണ്ടയാൾ
ഒരിക്കലും വറ്റാത്ത നീർച്ചാലുകളായി
ഊറിയൊഴുകി
ഒരു പുഴയായി
ഇരുകരകളിലെയും
പുൽകാടുകൾ
സമൃദ്ധമായി
വളർത്തിയെടുക്കണം.
ഒടുവിൽ,
ഒടുക്കം,
അയാൾ ഇല്ലാതായെക്കാവുന്ന
കാലത്ത്
അയാളുടെ ഓർമ്മകളെ
തീവ്രമായി
താലോലിക്കാൻ അയാളുടെ
വിധവയായി
ഒരുവളവിടെ നിൽക്കുന്പോൾ,
മറ്റൊരുവൾ
ഓർമ്മയുടെ കുഴിമാടത്തിൽ
പൂക്കൾ വെക്കുവാനായി
വല്ലപ്പോഴും വിരുന്ന് ചെല്ലണം.
പരസ്പരം
ഒരിക്കലും കണ്ടു മുട്ടാത്ത
രണ്ടു പെണ്ണുങ്ങളായി.
അതേ,
തീർച്ചയായും
ഒരു പുരുഷന് രണ്ട് പെണ്ണുങ്ങൾ
വേണം.
 

Join WhatsApp News
Love Thirsty 2024-07-20 01:19:02
I totally agree. I love that idea. You should have brought this idea years ago. Where the hell were you?
Sudhir Panikkaveetil 2024-07-20 01:34:15
ദ്വാപര യുഗത്തിലെ ഒരു രാജകുമാരി അവളുടെ ഭർത്താവാകാൻ പോകുന്നവന് വേണ്ട അഞ്ചു ഗുണങ്ങൾ ദൈവത്തോട് പറഞ്ഞു. അവൾ പറഞ്ഞ ഗുണങ്ങൾ ഒത്തിണങ്ങിയ പുരുഷന്മാർ ഇല്ലാത്തതിനാൽ ദൈവം അവൾക്ക് അഞ്ചു ഭർത്താക്കന്മാരെ കൊടുത്തു. ഓരോരുത്തർക്കും ഓരോ ഗുണം ഉണ്ടായിരുന്നു. തമ്മിൽ തല്ലും, ഒളിച്ചോട്ടവും,കേസും, ഡിവോഴ്‌സുമൊക്കെയായി ജീവിതം നശിപ്പിക്കുന്നതിനേക്കാൾ ആണിനും പെണ്ണിനും ഒന്നിൽ കൂടുതൽ ഇണകളെ കണ്ടെത്തുന്നത് നന്നായിരിക്കും. അല്ലെങ്കിൽ തന്നെ ഏതോ ഷണ്ഡൻ ഉണ്ടാക്കിയ നിയമം ആണ് സ്ത്രീകൾ പരപുരുഷനെ നോക്കരുതെന്നു.
Vayanakkaran 2024-07-20 03:42:22
I totally agree
കൃഷ്ണൻ 2024-07-20 05:21:23
യഥാർത്ഥത്തിൽ മൂന്നു പെരുവേണം, ഭാര്യ, കാമുകി പിന്നെ നാട്ടിൽ ചെല്ലുമ്പോൾ ഛിന്നവീട്ടിൽ ഒരാൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക