Image

ഇന്ത്യൻ 2 ഒടിടിയിലേയ്ക്ക്

Published on 21 July, 2024
ഇന്ത്യൻ 2 ഒടിടിയിലേയ്ക്ക്

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കമല്‍ ഹാസൻ ശങ്കർ ചിത്രമായിരുന്നു ഇന്ത്യൻ2. എന്നാല്‍ ആദ്യ ദിവസം മുതല്‍ തനെന് മികച്ച പ്രതികരണങ്ങളായിരുന്നില്ല ചിത്രത്തിന് ലഭിച്ചിരുന്നത്.

എന്നാല്‍ ഇപ്പോഴിതാ പ്രതികൂലമായ നിരൂപണങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും പിന്നാലെ ഇന്ത്യൻ 2 ഒടിടിയിലേയ്‌ക്ക് എത്തുന്നുവെന്നുള്ള വിവരമാണ് പുറത്തെത്തുന്നത്.

നെറ്റ്ഫ്ലിക്സ് ആണ് ഇന്ത്യൻ 2 ന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആഗസ്റ്റ് 15 നാണ് ചിത്രം ഒടിടിയില്‍ എത്തുകയെന്നാണ് സൂചന.ഒരാഴ്ച പിന്നിടുമ്ബോള്‍ 72 കോടി രൂപയാണ് ഇന്ത്യയില്‍ നിന്നും ആകെ നേടിയത് . 8-ാം ദിനത്തില്‍ 1.15 കോടി രൂപ മാത്രമാണ് ഇന്ത്യയില്‍ നിന്ന് നേടാൻ കഴിഞ്ഞത്. തമിഴില്‍ നിന്ന് ആകെ 48.7 കോടി രൂപയാണ് സിനിമയ്‌ക്ക് ഇതുവരെ സ്വന്തമാക്കാൻ സാധിച്ചത്.

ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷൻ മോശമായതു കൊണ്ട് തന്നെ, ഉടൻ ഡിജിറ്റല്‍ റിലീസ് നല്‍കുന്നതില്‍ നിർമ്മാതാക്കള്‍ക്കും ആശങ്കയില്ലെന്നാണ് തമിഴ് സിനിമാ മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് ദൈർഘ്യം കൂടുതലാണെന്ന കാരണത്താല്‍ ചിത്രത്തിന്റെ 20 മിനുറ്റ് ദൈർഘ്യം വെട്ടിക്കുറച്ചിരുന്നു. ആദ്യ ദിനം തന്നെ വിമർശനങ്ങള്‍ വന്നുവെങ്കിലും 26 കോടി രൂപ ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരുന്നു.

ലൈക പ്രൊഡക്ഷൻസ്, റെഡ് ജയിന്റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്നചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദാണ്. 1996ല്‍ ആണ് ഇന്ത്യൻ പ്രദർശനത്തിനെത്തിയത്. ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.

ഇന്ത്യൻ സിനിയുടെ ക്ലൈമാക്സ് രംഗം ആ സിനിമയ്ക്ക് ഒരു തുടർച്ചയുണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു. 250 കോടി ബജറ്റില്‍ ആണ് ഇന്ത്യൻ 2 ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ മൂന്നാം ഭാഗം ഈ വർഷം അവസാനം തന്നെയെത്തുമെന്നാണ് ശങ്കറും കമല്‍സാനും പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക