Image

ദേവദൂതന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; റിലീസ് വെള്ളിയാഴ്ച

Published on 24 July, 2024
ദേവദൂതന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; റിലീസ് വെള്ളിയാഴ്ച

മോഹന്‍ലാല്‍ ചിത്രം ദേവദൂതന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബുക്ക് മൈ ഷോയിലൂടെ   ടിക്കറ്റ് ബുക്ക് ചെയ്യാം.

ജൂലൈ 26 വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. 24 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ദേവദൂതന്റെ റി റിലീസ്.

ഫോര്‍ കെ സാങ്കേതിക മികവില്‍ തയ്യാറാക്കിയിരിക്കുന്ന പുത്തന്‍ പ്രിന്റാണ് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക. രഘുനാഥ് പാലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം 2000 ഡിസംബര്‍ 27 നാണ് തിയറ്ററുകളിലെത്തിയത്. ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് മലയാളത്തിലെ ക്ലാസിക് സിനിമകളിലൊന്നായി ദേവദൂതന്‍ വാഴ്ത്തപ്പെട്ടു.

മോഹന്‍ലാലിനു പുറമേ ജയപ്രദ, വിനീത് കുമാര്‍, ജനാര്‍ദ്ദനന്‍, മുരളി, ജഗതി ശ്രീകുമാര്‍, ജഗദീഷ്, ലെന തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങള്‍ ദേവദൂതനില്‍ അഭിനയിച്ചിട്ടുണ്ട്. സിയാദ് കോക്കര്‍ ആണ് നിര്‍മാണ്. വിദ്യാസാഗറിന്റെ സംഗീതമാണ് ദേവദൂതനെ ഇന്നും ക്ലാസിക് ആയി നിലനിര്‍ത്തുന്നതില്‍ പ്രധാന കാരണം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക