Image

ഹാരിസിനും ഉഷാ വാൻസിനും എതിരായ വംശീയ അധിക്ഷേപത്തെ അപലപിച്ചു അശ്വിൻ രാമസ്വാമി (പിപിഎം)

Published on 26 July, 2024
ഹാരിസിനും ഉഷാ വാൻസിനും എതിരായ വംശീയ  അധിക്ഷേപത്തെ അപലപിച്ചു അശ്വിൻ രാമസ്വാമി (പിപിഎം)

ജോർജിയ സ്റ്റേറ്റ് സെനറ്റിലേക്കു മത്സരിക്കുന്ന ഡെമോക്രാറ്റിക്‌ പാർട്ടിയുടെ ജെൻസെഡ് സ്‌ഥാനാർഥി അശ്വിൻ രാമസ്വാമി റിപ്പബ്ലിക്കൻ പാർട്ടി കമലാ ഹാരിസിനെതിരെ നടത്തുന്ന വംശീയ ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. റിപ്പബ്ലിക്കൻ വി പി സ്ഥാനാർഥിയുടെ ഭാര്യ ഉഷാ വാൻസിനെതിരായ  വംശീയ അധിക്ഷേപങ്ങളിലും അദ്ദേഹം രോഷം രേഖപ്പെടുത്തി.

അത്തരം ആക്രമണങ്ങൾ നമ്മുടെ ജനാധിപത്യത്തിന്റെ മൂല്യങ്ങൾക്കു നിരക്കാത്തതാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉഷാ വാൻസിനും സിഖ് അമേരിക്കൻ ഹർമീത് ധില്ലനുമെതിരെ വലതു തീവ്രവാദികളാണ് വംശീയ അധിക്ഷേപം അഴിച്ചു വിട്ടത്.

കുടിയേറ്റക്കാരുടെ പുത്രനായ രാമസ്വാമി പറഞ്ഞു: "വൈസ് പ്രസിഡന്റ് ഹാരിസ് യുഎസിന്റെ ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ പ്രസിഡന്റായി ചരിത്രം സൃഷ്ടിക്കും. ജനലക്ഷങ്ങൾക്കു അത് ആവേശം പകരും."

ഹാരിസിന്റെ തമിഴ് നാട്ടിലെ കുടുംബവുമായി സാമ്യമുള്ള തന്റെ കുടുംബത്തിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.

Ashwin Ramaswamy flays racist attacks against Harris, Vance

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക