Image

ഗാസയിൽ നിന്നു ഇസ്രയേലി സേന അഞ്ചു ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു (പിപിഎം)

Published on 26 July, 2024
ഗാസയിൽ നിന്നു ഇസ്രയേലി സേന അഞ്ചു ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു (പിപിഎം)

ഗാസയിൽ ഇസ്രയേലി സേന ഐ ഡി എഫ് കഴിഞ്ഞ ദിവസങ്ങളിൽ കനത്ത ആക്രമണം നടത്തിയ ഖാൻ യൂനിസിൽ നിന്നു അഞ്ചു ബന്ദികളുടെ ജഡങ്ങൾ കണ്ടെടുത്തു. ഇവർ എല്ലാവരെയും കഴിഞ്ഞ ഒക്ടോബർ 7നു നടത്തിയ ആക്രമണത്തിൽ ഇസ്രയേലിൽ നിന്നു ഹമാസ് തട്ടിയെടുത്തതാണെന്നു ഐ ഡി എഫ് അറിയിച്ചു.

കിൻഡർഗാർട്ടൻ അദ്ധ്യാപിക മായാ ഗോറിൻ, സൈനികരായ മേജർ രാവിഡ് ആര്യേ കാറ്റ്സ്, മാസ്റ്റർ സർജെന്റ് ഓറെൻ ഗോൾഡിൻ, സ്റ്റാഫ് സർജന്റ് ടോമർ അഹിമസ്, സർജന്റ് കിറിൽ ബ്രോഡ്‌സ്‌കി എന്നിവരുടെ മൃതദേഹങ്ങൾ ആണ് കണ്ടെടുത്തത്.

മായാ ഗോറിനെ തടവിൽ വച്ച് കൊലപ്പെടുത്തിയതാണെന്നു ഐ ഡി എഫ് പറഞ്ഞു. സൈനികർ തട്ടിക്കൊണ്ടു പോയപ്പോൾ ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതാണ്.

തട്ടിക്കൊണ്ടു പോയ 251 പേരിൽ മരിച്ചവരുടെ എണ്ണം ഇതോടെ 111 ആയി. അതിൽ 39 ജഡങ്ങൾ കണ്ടുകിട്ടാനുണ്ട്. 

ബുധനാഴ്ച യുഎസ് കോൺഗ്രസിൽ സംസാരിച്ച ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ബന്ദികളുടെ മോചനത്തിന് ഊർജിത ശ്രമം നടക്കുന്നു എന്നു പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് അദ്ദേഹത്തെ വിമർശിച്ചു. ഒരു മണിക്കൂർ പ്രസംഗിച്ച പ്രധാനമന്ത്രി ഒരിക്കൽ പോലും ബന്ദികൾക്കു വേണ്ടി കരാർ ഉണ്ടാകുമെന്നു പറഞ്ഞില്ല.

ടെൽ അവീവിലെ ഹോസ്റ്റേജ് സ്കയറിൽ ടി വി സ്‌ക്രീനുകളിൽ നെതന്യാഹുവിന്റെ പ്രസംഗം കണ്ടവർ രോഷം പ്രകടിപ്പിച്ചു.  

ശേഷിക്കുന്ന 115 ബന്ദികളെ തിരിച്ചു കൊണ്ടുവരാനുള്ള ഉത്തരവാദിത്തം ഇസ്രയേലി ഗവൺമെന്റിന് ഉണ്ടെന്നു ഹോസ്റ്റേജസ് ആൻഡ് മിസിംഗ് ഫാമിലീസ് ഫോറം ചൂണ്ടിക്കാട്ടി. അതിനു കരാർ ഉണ്ടാക്കാൻ ഔദ്യോഗിക സംഘത്തെ ഉടൻ ഖത്തറിലേക്ക് അയക്കണം.  

Israel finds bodies of 5 hostages in Gaza 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക