Image

ആംബുലൻസും കാറും കൂട്ടിയിടിച്ച്‌ അപകടം; രോഗി മരിച്ചു

Published on 26 July, 2024
 ആംബുലൻസും കാറും കൂട്ടിയിടിച്ച്‌ അപകടം; രോഗി മരിച്ചു

ആലപ്പുഴ: ദേശീയപാതയില്‍ ചേർത്തല എസ്.എൻ. കോളജിനു മുന്നില്‍ ആംബുലൻസും കാറും കൂട്ടിയിടിച്ച്‌ ആശുപത്രിയിലേക്ക് കൊണ്ടുപോയ രോഗി മരിച്ചു.

മൂന്നു പേർക്ക് പരിക്കേറ്റു.

കഞ്ഞിക്കുഴി പഞ്ചായത്ത് എട്ടാം വാർഡ് പോളക്കാടൻ കവല ഉള്ളാടൻ പറമ്ബില്‍ ഉദയൻ (63) ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ആംബുലൻസ് പത്ത് മീറ്ററോളം റോഡില്‍ തെന്നി നീങ്ങി സമീപത്തെ ഓട്ടോ സ്റ്റാന്റില്‍ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് നിന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക