Image

മൂന്നു വയസുകാരിയെ ട്രെയിന്‍ ട്രാക്കിലേക്ക് തള്ളിയിട്ട അമേരിക്കന്‍ യുവതി അറസ്റ്റില്‍

Published on 26 July, 2024
മൂന്നു വയസുകാരിയെ ട്രെയിന്‍ ട്രാക്കിലേക്ക് തള്ളിയിട്ട അമേരിക്കന്‍ യുവതി അറസ്റ്റില്‍

പോര്‍ട്ട്‌ലാന്റ് (ഒറിഗണ്‍): മൂന്നുവയസുകാരിയെ റെയില്‍വെ ട്രാക്കിലേക്ക് തളളിയിട്ട സംഭവത്തില്‍ യുവതി അറസ്റ്റില്‍. അമേരിക്കയിലെ ഒറിഗണിലാണ് ഞെട്ടിക്കുന്ന സംഭവം. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. അമ്മയോടൊപ്പം പ്ലാററ്റ്ഫോമില്‍ ട്രെയിന്‍ കാത്ത് നിന്നിരുന്ന കുഞ്ഞിനെ സ്ത്രീ ട്രാക്കിലേക്ക് പെട്ടന്ന് തളളിയിടുകയായിരുന്നു. തള്ളിയിട്ട ഉടന്‍ സമീപത്തുണ്ടായിരുന്ന മറ്റുള്ളവര്‍ കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ 32കാരിയായ ബ്രിയാന ലെയ്സ് വര്‍ക്ക്മാന്‍ എന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ 28നു നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് യുവതി കുട്ടിയെ പ്ലാറ്റ്ഫോമിലേക്ക് തളളിയിടുന്നത്. ഇതിന് ശേഷം ഇവര്‍ തിരികെ സീറ്റില്‍ വന്നിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.ട്രെയിന്‍ വരുന്നതിന് തൊട്ടുമുന്‍പായിരുന്നു സംഭവം.

മുഖമിടിച്ചാണ് കുഞ്ഞ് വീണത്. ആക്രമണത്തിനു ശേഷം കുട്ടിയ്ക്ക് കടുത്ത തലവേദനയും നെറ്റിയില്‍ മുറിവും ഉണ്ടായെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക