Image

കാന്താര 2 അവസാനഘട്ടത്തില്‍

Published on 26 July, 2024
 കാന്താര 2 അവസാനഘട്ടത്തില്‍

ഇന്ത്യന്‍ സിനിമാ മേഖലയെ വിസ്മയിപ്പിച്ച സിനിമയാണ് ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര. 395 കോടിയുടെ ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രം കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു.

ചിത്രത്തിന്റെ പ്രീക്വല്‍ ആയ 'കാന്താര ചാപ്റ്റർ 1' നായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള പ്രധാന അപ്ഡേറ്റുകള്‍ പുറത്തുവരികയാണ് ഇപ്പോള്‍.


കാന്താര 2 ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകള്‍. വിവിധ ലൊക്കേഷനുകളിലും സ്റ്റുഡിയോയിലുമായാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ഇതില്‍ ഔട്ഡോർ രംഗങ്ങള്‍ ഭൂരിഭാഗവും പൂർത്തിയാവുകയും ചെയ്തു. ഇൻഡോർ രംഗങ്ങളാണ് ഇനി അവശേഷിക്കുന്നത്. ഏകദേശം 15 മുതല്‍ 20 വരെ ഇതിനായി എടുക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. അതിനാല്‍ ഉടൻ തന്നെ കാന്താര 2 വിന്റെ ഷൂട്ടിംഗ് അവസാനിക്കും.

നിലവില്‍ ചിത്രീകരണം ബാക്കിയുണ്ടെങ്കിലും ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ ആരംഭിച്ച്‌ കഴിഞ്ഞു. ഹോംബാലെ ഫിലിംസ് തന്നെയാണ് കാന്താര 2 വും നിർമ്മിക്കുന്നത്. റിഷബ് ഷെട്ടിയാണ് ചിത്രത്തിലെ നായകൻ.  2025 വേനല്‍ക്കാലത്തോടെ ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് നിർമ്മാതാക്കള്‍ ലക്ഷ്യമിടുന്നത്. "കന്താര 2 കന്താരയേക്കാള്‍ വളരെ വലുതാണ്, കഥയില്‍ പ്രീക്വലും പുരാണ ഘടകങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്," ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. ചിത്രത്തിനായി ഋഷഭ് ഷെട്ടി 11 കിലോ തടി കുറച്ചുവെന്നുമാണ് റിപ്പോര്‍ട്ട്.


കാന്താരയ്‍ക്ക് മുന്നേ എന്തായിരുന്നുവെന്ന അന്വേഷണമായിരിക്കും ചിത്രത്തില്‍ ഉണ്ടാകുക. ചിത്രത്തിന്റെ ബജറ്റ് 150 കോടിയാണ്. എഡി 400 ആയിരിക്കും പശ്ചാത്തലം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക