Image

ഒളിമ്പിക്‌സിലും ഇസ്രായേലിനെതിരെ പ്രതിഷേധം; കാണികള്‍ പരിഹസിച്ചു

Published on 26 July, 2024
ഒളിമ്പിക്‌സിലും ഇസ്രായേലിനെതിരെ പ്രതിഷേധം; കാണികള്‍ പരിഹസിച്ചു

പാരിസ്: പാരിസ് ഒളിമ്പിക്‌സിലും ഇസ്രായേലിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്നു. ഇസ്രായേല്‍-മാലിദ്വീപ് മത്സരത്തിനിടയിലാണ് കാണികള്‍ കൂകി പ്രതിഷേധിച്ചത്.

മത്സരം സമനിലയില്‍ കലാശിച്ചെങ്കിലും ലോകശ്രദ്ധ പിടിച്ചുപറ്റാന്‍ ഈ മാലി-ഇസ്രായേല്‍ മത്സരത്തിന് സാധിച്ചിട്ടുണ്ട്. ഗസ്സയില്‍ അരങ്ങറുന്ന യുദ്ധം സംബന്ധിച്ച് ഇസ്രായേല്‍ ടീമിന് വളരെ വലിയ സെക്യൂരിറ്റിയാണ് ഫ്രാന്‍സ് നല്‍കിയത്. സ്റ്റേഡിയത്തിന് പുറത്തും വരുന്ന വഴിയുലുമെല്ലാം വലിയ ഒരു ഫോഴ്‌സിനെ തന്നെ ഫ്രാന്‍സ് പൊലീസ് ഫോഴ്‌സ് ഒരുക്കിയിരുന്നു.

മത്സരത്തിന് മുന്നോടിയായുള്ള ദേശിയ ഗാനലാപന വേളയില്‍ ഇസ്രായേലിനന്റെ ദേശിയ ഗാനത്തെ കാണികള്‍ ഉച്ചത്തില്‍ പരിഹസിച്ചിരുന്നു. മാലി ആരാധകര്‍ അവരുടെ ദേശിയ ഗാനം അഭിമാനത്തോടെ പാടുകയും ചെയ്തു. 1973ലെ യോം കിപ്പൂര്‍ യുദ്ധത്തിന് ശേഷം ഇസ്രായേലുമായുള്ള ബന്ധം മാലി അവസാനിപ്പിച്ചിരുന്നു.

ഇസ്രയേലിനന്റെ ദേശിയ ഗാനം ആരംഭിച്ചപ്പോള്‍ തന്നെ കാണികള്‍ കൂവാന്‍ തുടങ്ങിയിരുന്നു. പിന്നീട് ഓരോ തവണ അവര്‍ പന്തില്‍ തട്ടിയപ്പോഴും കാണികള്‍ കൂവാനും പരിഹസിക്കാനും മറന്നില്ല. മറുവശത്ത് ഫുട്‌ബോള്‍ മത്സരം തുടരുമ്പോഴും കാണികള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും സെക്യൂരിറ്റി ഇടപെടുകയും ചെയ്യേണ്ടതായി വന്നു. മത്സരം 1-1 എന്ന നിലയില്‍ സമനിലയില്‍ കലാശിച്ചു.

നേരത്തെ ഈ മത്സരത്തിനിടയില്‍ ഇസ്രായേലിനെതിരെ പ്രതിഷേധിക്കുമെന്ന് ഫ്രഞ്ച് ആക്ടിവിസ്റ്റ് ഗ്രൂപ്പായ സൂസന്നെ ഷീല്‍ഡ് അറിയിച്ചിരുന്നു. ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്ന വംശഹത്യക്കെതിരെ സമാധാനപരമായി പ്രതിശേധിക്കുമെന്നായിരുന്നു സംഘടന അറിയിച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക