Image

കാർഗിൽ യുദ്ധ വിജയത്തിൻ്റെ 25 മത് വാർഷികം ആചരിച്ചു

Published on 26 July, 2024
കാർഗിൽ യുദ്ധ വിജയത്തിൻ്റെ 25 മത് വാർഷികം ആചരിച്ചു

 

കൊച്ചി: കാർഗിൽ യുദ്ധ വിജയത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ഭാരതീയ ജനത യുവമോർച്ച എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഗിൽ വിജയ് ദിവസ് ആചരിച്ചു.  തൃപ്പുണിത്തുറ ലായം കൂത്തമ്പലത്തിൽ  ലെഫ്. കേണൽ വിശ്വനാഥൻ സ്മാരകത്തിൽ നിന്നും ആരംഭിച്ച  ദീപശിഖ യാത്ര ഹൈകോടതിക്ക് സമീപം വഞ്ചി സ്ക്വറിൽ   പ്രത്യേകം തയ്യാറാക്കിയ  അമർ ജോതി സ്മാരകത്തിൽ  സ്ഥാപിച്ചു പുഷ്പാർച്ചന നടത്തി. തുടർന്ന് സമാനപന സമ്മേളനം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി  സി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. രാജ്യസുരക്ഷയ്ക്ക് മുനഗനണ നൽകുന്ന തോടൊപ്പം രാജ്യത്തെ പൗരന്മാർക്ക് സുരക്ഷ ഉറപ്പാക്കി ക്കൊണ്ടുള്ള ഭരണമാണ് തരേന്ദ്രമോദി സർക്കാർ നടത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു. 

 യുവമോർച്ച ജില്ലാ പ്രസിഡന്റ് വൈശാഖ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ എസ് ഷൈജു മുഖ്യപ്രഭാഷണം നടത്തി.  ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ 
വി കെ  ഭസിത്കുമാർ , അഡ്വ.എസ് സജി , യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കണ്ണൻ തുരുത്ത് , അനുരൂപ്  , കെ എസ് ഉദയകുമാർ , മണ്ഡലം പ്രസിഡൻ്റ് ശശി കുമാർ മേനോൻ , എൻ ജെ  അശ്വിൻ യുവമോർച്ച  ജില്ലാ ഭാരവാഹികളായ ഗോപു പരമശിവൻ, സജിത്ത് അഞ്ജലശ്ശേരി, സന്ദീപ്  നന്ദനം,അനന്തു സജീവൻ, വിഷ്ണു പ്രസാദ്, അതുൽ പി എസ് , ഹരിലാൽ വിവേക് വരാപ്പുഴ, വിഷ്ണു എസ് ജി എന്നിവർ നേതൃത്വം നൽകി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക