Image

പരംപൊരുളേ നമ: ( കവിത : മിനി ആന്റണി )

Published on 27 July, 2024
പരംപൊരുളേ നമ: ( കവിത : മിനി ആന്റണി )

പോരടിക്കുന്നു
ഒരു കൈ
മറുകയ്യോട്
തലയാർക്കെന്ന് ചോദ്യം..

കഥയറിയാതെയാടുന്നു
കഥയില്ലാതോടുന്നു
കഥ തേടിപായുന്നു
കഥ കേട്ടിട്ടാർക്കുന്നു
കഥയെന്തെന്നറിയാതെ...

കഥാകാരൻ
കഥക്കുള്ളിൽ
വരിക്കുള്ളിൽ വരഞ്ഞിട്ട
കഥ കണ്ണിൽ കാണാതെ
വാഴ്ത്തുന്നു
ഇകഴ്ത്തുന്നു
തള്ള നാവറുത്തിട്ട്
തന്തയാരെന്ന് തേടുന്നു.

കഥക്കുള്ളിൽ
പൊരുളുണ്ട്
തിരിയുന്ന നാളെത്തും
ഇന്ന് ഞാൻ നാളെ നീ
പരംപൊരുളേ നമ:

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക