നയൻതാരയുടെ ജീവിതം പറയുന്ന''നയൻതാര: ബിയോണ്ട് ദ് ഫെയറിടെയ്‌ൽ” എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിക്കെതിരായ ധനുഷിന്റെ നിയമനടപടിക്കെതിരെ പ്രതികരണവുമായി നയൻതാരയുടെ അഭിഭാഷകൻ. ഈ ദൃശ്യങ്ങൾ ഒരു സ്വകാര്യ ലൈബ്രറിയിൽ നിന്നുള്ളതാണെന്നും, ഒരു രീതിയിലുമുള്ള പകർപ്പവകാശ ലംഘനവും നടന്നിട്ടില്ലെന്നും, നയൻതാരയുടേയും വിഘ്‌നേശ് ശിവന്റേയും അഭിഭാഷകൻ രാഹുൽ ധവാൻ പറഞ്ഞു.
‘‘ഒരു ലംഘനവും ഇല്ലെന്നാണ് ഞങ്ങളുടെ പ്രതികരണം. കാരണം ഡോക്യു-സീരീസിൽ ഞങ്ങൾ ഉപയോഗിച്ചത് തിരശ്ശീലയ്ക്ക് പിന്നിലെ (സിനിമയിൽ നിന്ന്) ഭാഗമല്ല, അത് വ്യക്തിഗത ഭാഗമാണ്. അതിനാൽ, ഇതൊരു ലംഘനമല്ല’’,നയൻതാരയുടെ അഭിഭാഷകന്റെ മറുപടി. കേസിൽ ഡിസംബർ രണ്ടിനാണ് മദ്രാസ് ഹൈക്കോടതി അടുത്ത വാദം കേൾക്കുക.