Image

അഭയം അന്വേഷിക്കുന്നവർ ഇന്ത്യയെ കരിതേക്കുന്നുവെന്നു കേന്ദ്ര മന്ത്രി (പിപിഎം)

Published on 30 November, 2024
അഭയം അന്വേഷിക്കുന്നവർ ഇന്ത്യയെ കരിതേക്കുന്നുവെന്നു കേന്ദ്ര മന്ത്രി (പിപിഎം)

വിദേശത്തു അഭയം തേടാൻ ശ്രമിക്കുന്ന ചിലർ ഇന്ത്യയുടെ പേര് ചീത്തയാക്കാൻ ശ്രമിക്കയാണ് ചെയ്യുന്നതെന്നു വിദേശകാര്യ സഹമന്ത്രി കിർത്തി വർദ്ധൻ സിംഗ് ആരോപിച്ചു. വ്യക്തിപരമായ നേട്ടങ്ങൾക്കു വേണ്ടി അവർ ഇന്ത്യൻ സമൂഹത്തെ തന്നെ കരിതേക്കാൻ ശ്രമിക്കയാണ്.

യുഎസിലേക്ക് അഭയം തേടിയെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം കുത്തനെ ഉയർത്തുന്ന സഹചാര്യത്തിലാണ് ഈ പ്രസ്താവം. യുഎസ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ 2023 റിപ്പോർട്ട് അനുസരിച്ചു 41,000 ഇന്ത്യക്കാർ 2022ൽ അഭയം തേടി. 2021നേക്കാൾ 855% വർധനയാണിത്. പകുതിയോളം അപേക്ഷകൾ ഗുജറാത്തിൽ നിന്നാണ്. അതിൽ 5,340 പേർക്ക് അഭയം കിട്ടി.

പാർലമെന്റിൽ ഈ വിഷയം ഉന്നയിച്ചത് കോൺഗ്രസ് നേതാവ് കപിൽ സിബിലാണ്. ജനാധിപത്യ രാജ്യമായ  ഇന്ത്യയിൽ പരാതികൾ ഉള്ളവർക്ക് അതു പരിഹരിച്ചു കിട്ടാൻ ഒട്ടേറെ വേദികൾ ഉണ്ടെന്നു മന്ത്രി സിംഗ് ചൂണ്ടിക്കാട്ടി.  

അഭയം തേടുന്നതിൽ തെറ്റില്ലെങ്കിലും രാജ്യത്തിൻറെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നത് സ്വീകാര്യമല്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യയുടെ ആഗോള നിലയെയും നയതന്ത്ര ബന്ധങ്ങളെയും അതു ബാധിക്കും.

യുഎസ് നിയമം അനുസരിച്ചു വംശം, ദേശീയത, സാമൂഹ്യ സാമൂഹ്യ പശ്ചാത്തലം, രാഷ്ട്രീയ നിലപാടുകൾ എന്നിവയുടെ പേരിലുള്ള പീഡനം തെളിഞ്ഞാൽ മാത്രമേ അഭയം കിട്ടൂ. ഇന്ത്യയിൽ നിന്ന് അഭയാർഥികളുടെ ഒഴുക്ക് കൂടിയതും അത്തരം കാരണങ്ങൾ കൊണ്ടാണോ എന്ന ചോദ്യം പ്രസക്തമാണ്. അതു കൊണ്ടാണ് ഇന്ത്യ ഈ വിഷയത്തിൽ ശക്തമായി പ്രതികരിക്കുന്നത്.

Indian asylum seekers accused of tarnishing country 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക