Image

പുതുവത്സര സന്ദേശം (ധന്യശങ്കരി)

Published on 30 December, 2024
പുതുവത്സര സന്ദേശം (ധന്യശങ്കരി)

പ്രതീക്ഷ നിറഞ്ഞ മറ്റൊരു പുതുവത്സരത്തെ വരവേൽക്കാൻ നമ്മൾ തയ്യാറായി നിൽക്കുകയാണ്.അതിനാൽ നിങ്ങൾ ആ കണ്ണാടിയിലേക്ക് നോക്കുക. പലപ്പോഴും നിങ്ങളുടെ നേട്ടങ്ങൾ നിങ്ങളെ നോക്കി  ചിരിക്കുമ്പോൾ.. നിരാശ നിറഞ്ഞ നിങ്ങളുടെ കോട്ടങ്ങൾ നിങ്ങൾക്ക് സ്വയം ശക്തി പകരുന്നേ കാണാനാകും.നിങ്ങളുടെ ശക്തിയും ബലഹീനതയും അനാവരണം ചെയപ്പെടുന്ന ഒരു ഗോളത്തിൽ നിങ്ങളുടെ നിഴൽ പ്രകാശിക്കുന്നത് നിങ്ങൾക്ക് കാണുവാനാകും .

നിങ്ങൾ സഞ്ചരിച്ച ദൂരം നിങ്ങൾ അധ്വാനിച്ച സമയം ഇതെല്ലാം ചേർത്തു വെച്ച് നിങ്ങൾ ഇനിയെങ്കിലും ആഘോഷിക്കുവിൻ.ആ നിമിഷം ഇനിയൊരിക്കലും നിങ്ങൾക്ക് കിട്ടാത്തതാണ്...നിങ്ങളുടെ ആഘോഷങ്ങളിൽ നിങ്ങൾ നിങ്ങൾക്കായി പുതിയ സ്വപ്നങ്ങൾ നെയ്തെടുക്കുവിൻ .

തീയിൽ ജ്വലിക്കുന്ന ആത്മാവായി  സ്വയം നിങ്ങൾ പരിണമിക്കു.. നിങ്ങൾ ഒരു യോദ്ധാവാണ്..  അത് ആദ്യം മനസ്സിലാക്കേണ്ടത് നിങ്ങളാണ്..നിങ്ങളിലെ ശക്തി നിങ്ങൾ തന്നെ കണ്ടെത്തണം അതിനു മറ്റൊരാൾ വരില്ല ..നിങ്ങൾ എന്തെന്ന് അറിയുന്നത് നിങ്ങൾക്ക് മാത്രമാണ്..മറ്റൊരാൾക്ക്‌ എങ്ങനെ അറിയുവാനാണ്.

2024പടിയിറങ്ങി 2025നിങ്ങളുടെ  പടി വാതുക്കൽ എത്തിയിരിക്കുന്നു..പ്രത്യാശയുടെയും പ്രതിരോധത്തിൻ്റെയും ധൈര്യത്തിൻ്റെയും സന്ദേശം നൽകി അവ കടന്നു വരികയാണ്...നിരാശയിൽ മുങ്ങി കുളിച്ചു 2024യാത്ര ചൊല്ലുവാനായി നിൽക്കുന്നു...നമുക്കവരെ യാത്രയാക്കാം..

നിങ്ങളുടെ ജീവിതം പുനർനിർമ്മിക്കാനുള്ള ശക്തി നിങ്ങളിൽ ഉറങ്ങി കിടപ്പുണ്ടെന്നു ഓർമ്മിപ്പിക്കാൻ  ഞാൻ  ഈ നിമിഷം ആഗ്രഹിക്കുന്നു. 
ഓരോ പ്രതിസന്ധികളിലും തളരാതെ പ്രതിരോധം തീർത്തു കൊണ്ട് മുകളിലേക്ക് ഉയരാനും ഇരുട്ടിനു മുകളിൽ നക്ഷത്രം പോലെ തിളങ്ങി നിൽക്കുവാനും നിഷേധാത്മകതയുടെ സുവർണ മണ്ഡലത്തിന് കഴിയുമെന്ന് ഇനിയെങ്കിലും നിങ്ങൾ മനസിലാക്കുവിൻ ..

നിങ്ങളുടെ സ്വപ്നങ്ങൾ നിറവേറ്റാൻ കൊടുമുടിയുടെ ഏത് അറ്റത്തും പോകുവാൻ നിങ്ങൾ പ്രാപ്തരാകണം.. ലക്ഷ്യങ്ങൾ നിറഞ്ഞൊരു പുതുവത്സരമാകട്ടെ  ഏവർക്കുമിത്..സ്നേഹത്തിന്റെ, പ്രതീക്ഷയുടെ, പ്രത്യശാ നിറഞ്ഞ ഒരു വർഷം..സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും, സന്തോഷിക്കാനും, ഒക്കെയുള്ള ഒരു വർഷമാകട്ടെ 2025..

*Wish you a happy new year *

 

Join WhatsApp News
Sudhir Panikkaveetil 2024-12-31 04:11:57
നല്ല സന്ദേശം ശ്രീമതി ധന്യ ശങ്കരി. പുതുവത്സരാശംസകൾ !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക