ഊർന്നിറങ്ങുന്ന സൂര്യാംശു ….
ഉണർത്തുപാട്ട് പോലെ വിഹഗനാദം
നീഹാരബിന്ദുവിൽ പൊടിഞ്ഞു നൊമ്പരങ്ങൾ
ചാരുകേഷിരാഗത്തിൽ വിൺമേഘവും
ഇലകൊഴിഞ്ഞു ശിഖിരത്തിൽ
ഏകാന്തതയിൽ ഒരു പക്ഷികൂട്
ആരവങ്ങൾ ഒഴിഞ്ഞ മനതാരിൽ
ഒരു മൺചിരാതു എരിയുന്നു
കാനന അരുവിയിൽ കർണെണ് ജപം
ഹൃദയത്തിനുള്ളിൽ യമുനകല്യാണിരാഗം
ഇലകൾ പൊഴിഞ്ഞ മരത്തിലെ കിളിക്കൂടിന്റ്റെ
മർമ്മര ധ്വനിയിൽ എൻ പേരായിരുന്നില്ലേ?
ദേവിതൻ മകവും രാമന്റെ പുണർതവും
ഹർഷാദമായി കുംഭവും മീനവും
ഓർമ്മകൾ തേടിയലഞ്ഞു ദലമർമരങ്ങളിൽ
മൗനരാഗം മീട്ടിയ മാനസവീണയും.
ഹൃദയസരസ്സിൽ കുളിർ മാരുതനായി
ആത്മാവിലെ നീഹാരകണികയായി .
ജീവവായുവിൽ നിറയും ദേവദാരുവായി
കനവു മാത്രമായി കടലാസുപുഷ്പങ്ങൾ പോൽ.
ദേവദാരുവിൻ ദലങ്ങൾ കൊഴിഞ്ഞുപോവിലും
നിന്നിൽ നിന്നും പറന്നു പോവില്ല എന്ന പാഴ്വാക്ക്
നിനവിലുമെന്നാത്മാവ് തേങ്ങി
മൂകമായി ഏകമാം കിളിക്കൂട് പോൽ
ക്ഷണികമാം സത്യത്തിൽ
ശിശിരത്തിൽ പൂക്കുന്ന മേഘമല്ലിക പോൽ
തമോവൃതമാം സൂര്യരശ്മി പോൽ
ക്ഷണികമായ കിനാവുകളും ..
എത്ര ശിശിരങ്ങൾ വന്നു ദലങ്ങൾ
കൊഴിഞ്ഞു പോയിടിലും
മങ്ങാതെ മായാതെ മനസ്സിൽ നിറയെ.....
മാരിവില്ലായി നിറമാല്യം
പൊഴിക്കുവാൻ കഴിയുന്നുവെങ്കിൽ....
വീണ്ടും പ്രകാശിതയാവും !
അന്യഥാ, ഇലകൾ പൊഴിഞ്ഞ മരത്തിലെ
ഏകമാം ഒഴിഞ്ഞ കിളിക്കൂടുപോൽ…………
ആൾകൂട്ടത്തിൽ ഏകയായി…………