Image

തൃശ്ശൂർ സാഹിത്യവേദിയുടെ മൂന്നാം വാർഷികവും സെവൻ ലീഫ് കവിതാപുരസ്കാരസമർപ്പണവും, കനവ് കവിതാസമാഹാരം പ്രകാശനവും

Published on 03 January, 2025
തൃശ്ശൂർ സാഹിത്യവേദിയുടെ മൂന്നാം വാർഷികവും സെവൻ ലീഫ് കവിതാപുരസ്കാരസമർപ്പണവും, കനവ് കവിതാസമാഹാരം പ്രകാശനവും

തൃശ്ശൂർ സാഹിത്യവേദിയുടെ സെവൻ ലീഫ് കവിതാപുരസ്കാരം രമാ പിഷാരടിയുടെ
വർത്തമാനകാലം എന്ന കവിതയ്ക്ക് ലഭിച്ചു.  ശ്രീമതി ശോഭാ വൽസനും, സോണിയ കെ എസിനും  സെവൻ ലീഫിൻ്റെ മികച്ച കവിതകൾക്കുള്ള  പുരസ്കാരം ലഭിച്ചു.

ഡിസംബർ 22ന് തൃശൂർ കണിമംഗലം സഹകരണബാങ്ക്  ബിൽഡിംഗിലുള്ള  ഇം എം എസ് ഹോളിൽ
നടന്ന പരിപാടിയിൽ  തൃശ്ശൂർ സാഹിത്യവേദിയുടെ പ്രസിഡൻ്റ് ശ്രീ കൃഷ്ണകുമാർ
മാപ്രാണം അദ്ധ്യക്ഷനായി. മാദ്ധ്യമപ്രവർത്തകൻ ശ്രീ എം പി  സുരേന്ദ്രൻ പരിപാടിയുടെ ഉത്ഘാടനം നിർവഹിച്ചു . ശ്രീ കെ എം മുഹമ്മദ് മുഖ്യാതിഥിയായിരുന്നു

ശ്രീ കൃഷ്ണകുമാർ മാപ്രാണം എഡിറ്റ് ചെയ്ത 72 കവികൾ എഴുതിയ കനവ് എന്ന കവിതാസമാഹാരം  എഴുത്തുകാരൻ ശ്രീ വി യു സുരേന്ദ്രൻ പ്രകാശനം ചെയ്തു. ഇരിങ്ങാലക്കുട ബാബുരാജ് പുസ്തകം ഏറ്റുവാങ്ങി.  നോവലിസ്റ്റ് സുരേന്ദ്രൻ മങ്ങാട്ട്   കാവ്യപുരസ്കാരസമർപ്പണം നടത്തി.  ജയലക്ഷ്മി ടീച്ചർ പുരസ്കാരജേതാക്കളെ പരിചയപ്പെടുത്തി. 

ഷീന കാർത്തികേയൻ സ്വാഗതവും, സിനി കെ ഗോവിന്ദ് നന്ദിയും രേഖപ്പെടുത്തി. ഷിമി ബിനേഷ് പരിപാടിയുടെ ഏകോപനം നിർവ്വഹിച്ചു.  സുബാഷ് പോണോളി, രാജലക്ഷ്മി, സുമിഷം, ലൈല മജ്നു,
ഭാഗ്യലക്ഷ്മി, സന്തോഷ്, ഡോ. രമ്യാരാജ്  ആർ, വിജയൻ  ചിറ്റേക്കാട്ടിൽ, ഗീത
വിജയകുമാർ, മിനി മോഹനൻ, ജെറുഷ എന്നിവർ കവിതകൾ ആലപിച്ചു.

തൃശ്ശൂർ സാഹിത്യവേദിയുടെ മൂന്നാം വാർഷികവും സെവൻ ലീഫ് കവിതാപുരസ്കാരസമർപ്പണവും, കനവ് കവിതാസമാഹാരം പ്രകാശനവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക