Image

ലോസ് ആഞ്ചലസിൽ കാട്ടുതീയുടെ നശീകരണം തുടരുന്നു; മരണസംഖ്യ ഏഴായി (പിപിഎം)

Published on 10 January, 2025
ലോസ് ആഞ്ചലസിൽ കാട്ടുതീയുടെ നശീകരണം തുടരുന്നു; മരണസംഖ്യ ഏഴായി (പിപിഎം)

ലോസ് ആഞ്ചലസ്‌ കൗണ്ടിയിൽ ഒന്നിലധികം കാട്ടുതീ നിയന്ത്രമില്ലാതെ തുടരുന്നു. ഏഴു മരണങ്ങളെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്ന് അധികൃതർ പറയുന്നു.

പതിനായിരങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. പുതിയ ഇടങ്ങളിൽ കാട്ടുതീ റിപ്പോർട്ട് ചെയ്യുമ്പോൾ കൂടുതൽ ഒഴിപ്പിക്കൽ നടത്തുന്നുമുണ്ട്.

പാലിസെഡ്‌സ് ഫയറിൽ 10,000 കെട്ടിടങ്ങൾ നശിച്ചുവെന്നാണ് കണക്ക്. ഇത്രയും നാശനഷ്ടം വരുത്തിയ മറ്റൊരു കാട്ടുതീ ലോസ് ആഞ്ചലസ്‌ കൗണ്ടി കണ്ടിട്ടില്ല.

ഈറ്റൺ ഫയറും വ്യാപകമായ നാശനഷ്ടം ഉണ്ടാക്കി. ആഞ്ചലസ്‌ നാഷനൽ ഫോറെസ്റ്റിനു സമീപമുള്ള നിരവധി സമൂഹങ്ങളിൽ ഈറ്റൺ നടത്തിയത് വൻ നശീകരണമാണ്.

17,000 ഏക്കറിൽ കത്തുന്ന പാലിസെഡ്‌സ് ഫയർ, 10000 ഏക്കർ ഈറ്റൺ എന്നിവ അതിന്റെ പാതയിലുള്ള എല്ലാം വിഴുങ്ങുകയാണെന്നു അധികൃതർ പറഞ്ഞു.

ഏറ്റവും ഒടുവിൽ ലോസ് ആഞ്ജലസിനു വടക്കു ആരംഭിച്ച കെന്നെത് ഫയർ 791 ഏക്കറിലാണ് കത്തുന്നത്. ഒട്ടേറെ കുടുംബങ്ങളെ ഒഴിപ്പിക്കുന്നുണ്ട്.

കാറ്റും ജലക്ഷാമവും മൂലം സങ്കീർണമായ തീ ശനിയാഴ്ചയോടെ നിയന്ത്രിക്കാൻ കഴിയുമെന്ന പ്രതീക്ഷ ഉയർന്നിട്ടുണ്ട്. മണിക്കൂറിൽ 100 മൈൽ വേഗത്തിൽ അടിച്ചിരുന്ന കാറ്റു 40 മൈലിലേക്കു ദുർബലമായി എന്നതാണ് അതിനു കാരണം.

സൺസെറ്റ് നിയന്ത്രണത്തിലായെന്നു മേയർ

വെസ്റ്റ് ഹോളിവുഡിനു മുകളിൽ കുന്നുകളിൽ ആളിക്കത്തിയ സൺസെറ്റ് ഫയർ നിയന്ത്രണത്തിലായെന്നു ലോസ് ആഞ്ചലസ്‌ മേയർ കാരൻ ബാസ് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് അറിയിച്ചു.

കെന്നെത്ത് ഫയറിനു കാരണക്കാരൻ എന്നു സംശയിച്ചു ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തീ കൊളുത്തി എന്ന സംശയമാണുള്ളത്.

വീടുകൾ കൊള്ളയടിച്ചു എന്ന കുറ്റം ചുമത്തി 20 പേരെ അറസ്റ്റ് ചെയ്തു.

ലോസ് ആഞ്ചലസ്‌ ചരിത്രത്തിലെ ഏറ്റവും വലിയ നാശം വരുത്തിയ തീയിൽ നിന്നുള്ള നഷ്ടം $50 ബില്യൺ എത്തിയെന്നു ജെപി മോർഗൻ ചേസ് റിപ്പോർട്ടിൽ പറയുന്നു.

 

LA wildfire not yet under control

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക