Image

വയനാടിന് കൈത്താങ്ങായി ട്രിവാൻഡ്രം മലയാളി അസോസിയേഷൻ ഓഫ് കാനഡ, സംഭാവന മുഖ്യമന്ത്രിക്ക് കൈമാറി

Published on 10 January, 2025
വയനാടിന് കൈത്താങ്ങായി ട്രിവാൻഡ്രം മലയാളി അസോസിയേഷൻ ഓഫ് കാനഡ, സംഭാവന  മുഖ്യമന്ത്രിക്ക് കൈമാറി

ടൊറൻ്റോ : ഉരുള്‍പൊട്ടൽ ദുരന്തത്തിൽ വിറങ്ങലിച്ച് പോയ വയനാടിന് കൈത്താങ്ങായി ട്രിവാൻഡ്രം മലയാളി അസോസിയേഷൻ ഓഫ് കാനഡ (ടിഎംഎസി). വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ടിഎംഎസി സെക്രട്ടറി ഹരിനാഥ് മുരുകൻ, മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

സാമൂഹിക ഉത്തരവാദിത്വത്തിന്‍റെ ഭാഗമായി കേരളത്തിലെ ദുരിതത്തിലായ ആളുകൾക്ക് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ടിഎംഎസി സംഭാവന നൽകിയതെന്ന് ടിഎംഎസി ഭാരവാഹികൾ അറിയിച്ചു. അസോസിയേഷൻ പ്രവർത്തനങ്ങളെ അഭിനന്ദിച്ച മുഖ്യമന്ത്രി പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ കൂട്ടായ്മകളുടെ പങ്ക് ശ്രദ്ധേയമാണെന്ന് ചൂണ്ടിക്കാട്ടിയതായി ഹരിനാഥ് മുരുകൻ പറഞ്ഞു. ഇത്തരം സഹായപ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക