Image

ബോബി ചെമ്മണ്ണൂർ ജയിലിൽ തന്നെ, ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി

Published on 10 January, 2025
ബോബി ചെമ്മണ്ണൂർ ജയിലിൽ തന്നെ, ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി

 

നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായ വ്യാപാരി ബോബി ചെമ്മണ്ണൂർ സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ചൊവ്വാഴ്ച്ച മാത്രമേ ഹർജി പരിഗണിക്കാനാവൂവെന്ന് കോടതി വ്യക്തമാക്കി. പൊതുമധ്യത്തിൽ പരാമർശങ്ങൾ നടത്തുമ്പോൾ സൂക്ഷിക്കണമെന്നും കോടതി ഹർജിക്കാരനെ ഓർമിപ്പിച്ചു.

എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയിൽ ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നൽകിയത്. അടിയന്തരമായി ഹർജി പരിഗണിക്കേണ്ട എന്ത് സാഹചര്യം ആണുള്ളതെന്ന് ചോദിച്ച ഹൈക്കോടതി, മറുപടി പറയാൻ സർക്കാരിന് മൂന്ന് ദിവസത്തെ സമയം നൽകി. നടിയോട് മോശമായി പെരുമാറിയിട്ടില്ല. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നും ബോബി ചെമ്മണ്ണൂർ കോടതിയെ അറിയിച്ചു. സമാന പരാമർശങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ബോബി ചെമ്മണ്ണൂർ ഉറപ്പു നൽകാമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ കേസിൻറെ മെറിറ്റിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

ഇടക്കാലജാമ്യം ലഭിക്കാതെ ആയതോടെ അടുത്ത മൂന്ന് ദിവസം കൂടി ബോബി ചെമ്മണ്ണൂരിന് ജയിലിൽ കഴിയണം. നിലവിൽ കാക്കനാട് ജില്ലാ ജയിലിലാണ് ബോബി ചെമ്മണ്ണൂർ ഉള്ളത് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക