Image

ബ്രിട്ടനിൽ ഫ്ലൂ ബാധിതരുടെ എണ്ണം ഉയരുന്നു

Published on 10 January, 2025
ബ്രിട്ടനിൽ ഫ്ലൂ ബാധിതരുടെ എണ്ണം ഉയരുന്നു

ബ്രിട്ടൻ: ബ്രിട്ടനിൽ ഫ്ലൂ ബാധിതരുടെ എണ്ണം കൂടി വരുന്നു. 5408 രോഗികളാണ് ഫ്ലൂ ബാധിതരായി കഴിഞ്ഞ ആഴ്ച ബ്രിട്ടനിലെ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ 256 പേർ ഗുരുതരാവസ്ഥയിലാണ്. രാജ്യത്ത് ശ്വസന സംബന്ധിയായ തകരാർ നേരിടുന്നവരും ഏറെയാണ്.

മുൻവർഷം ഇതേ സമയത്ത് അനുഭവപ്പെട്ടതിനേക്കാൾ 3.5 മടങ്ങ് തിരക്കാണ് ആശുപത്രികളിൽ അനുഭവപ്പെടുന്നത്. കൊവിഡ്, ആർഎസ് വി, നോറോ വൈറസ് കേസുകൾ എന്നിവ ഉൾപ്പെടെ 1100 രോഗികളാണുള്ളത്. ദേശീയ ആരോഗ്യ സർവ്വീസ് വ്യാഴാഴ്ച പുറത്ത് വിട്ട കണക്കുകളുടെ അടിസ്ഥാനത്തിലാണ് അന്തർദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്.

അതുപോലെ മുൻ വർഷത്തെ അപേക്ഷിച്ച് 50 ശതമാനത്തോളം രോഗികൾക്കും നോറോ വൈറസ് ബാധയാണ് അനുഭവപ്പെടുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക