Image

പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു

Published on 10 January, 2025
പി വി അൻവർ  തൃണമൂൽ   കോൺഗ്രസിൽ  ചേർന്നു

പി വി അന്‍വര്‍ എം എല്‍ എ തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും എം പിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി അന്‍വറിന് പാര്‍ട്ടി അംഗത്വം നല്‍കി. ഡിഎംകെ മുതല്‍ സമാജ്‌വാദി പാര്‍ട്ടി വരെയുള്ള പ്രാദേശിക-ദേശീയ പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ചകള്‍ പാളിയതിന് പിന്നാലെയാണ് അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ അഭയം തേടിയത്.

എല്‍ഡിഎഫില്‍ നിന്ന് പുറത്തായതിന് പിന്നാലെ അന്‍വര്‍ ആരംഭിച്ച പാര്‍ട്ടി ആയിരുന്നു ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള. എന്നാല്‍ ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാന്‍ അന്‍വര്‍ നടത്തിയ ചര്‍ച്ചകളെല്ലാം നേരത്തെ പരാജയപ്പെട്ടിരുന്നു. 

അന്‍വറിന്റെ അംഗത്വം സ്ഥിരീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക