Image

അഞ്ച്‌ വര്‍ഷത്തിനിടെ 62 പേര്‍ പീഡിപ്പിച്ചെന്ന് 18 കാരിയായ കായിക താരത്തിന്റെ വെളിപ്പെടുത്തല്‍; സംഭവം പത്തനംതിട്ടയില്‍

Published on 10 January, 2025
അഞ്ച്‌ വര്‍ഷത്തിനിടെ 62 പേര്‍ പീഡിപ്പിച്ചെന്ന് 18 കാരിയായ കായിക താരത്തിന്റെ വെളിപ്പെടുത്തല്‍; സംഭവം പത്തനംതിട്ടയില്‍

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ 40 പേര്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു.
പത്തനംതിട്ട ഇലവുംതിട്ട സ്വദേശിനിയുടെ പരാതിയിലാണ് നടപടി. 18 കാരി ശിശുക്ഷേമ സമിതിയോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. ഇതേ തുടര്‍ന്നാണ് ഇലവുംതിട്ട പൊലീസ് 40 പേര്‍ക്കെതിരെ കേസെടുത്തത്.

13 വയസ് മുതലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നത്.  അഞ്ച് വര്‍ഷത്തിനിടെ 60ലേറെ പേര്‍ പീഡിപ്പിച്ചതായാണ് പരാതി. ശിശുക്ഷേമ സമിതിയുടെ ഇടപെടലിനെ തുടര്‍ന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പത്തനംതിട്ട പൊലീസും കേസെടുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ 62 പ്രതികളുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

പരിശീലകരും കായിക താരങ്ങളും സഹപാഠികളും പ്രതികളാകും. കേസില്‍ അഞ്ചു പേര്‍ അറസ്റ്റിലായെന്നാണ് വിവരം. പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായും പരാതിയിലുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക