Image

ജപ്തി ഭയന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

Published on 10 January, 2025
ജപ്തി ഭയന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച  വീട്ടമ്മ മരിച്ചു

പാലക്കാട് വീട് ജപ്തി ചെയ്യാന്‍ ഉദ്യോഗസ്ഥരെത്തിയതിന് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച വീട്ടമ്മ മരിച്ചു. കിഴക്കേപുരക്കല്‍ വീട്ടില്‍ ജയ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. പാലക്കാട് കീഴായൂരില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഷൊര്‍ണൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ ജപ്തി നടപടികളുമായി വീട്ടിലെത്തിയപ്പോഴായിരുന്നു ജയ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

പൊള്ളലേറ്റ ജയയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. പട്ടാമ്പി പൊലീസും തഹസില്‍ദാരും സ്ഥലത്തെത്തി ജപ്തി നടപടികള്‍ താത്കാലികമായി നിര്‍ത്തിവച്ചു. നാട്ടുകാരും ബാങ്ക് ജീവനക്കാരും ചേര്‍ന്നാണ് ജയയെ ആശുപത്രിയിലെത്തിച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക