Image

ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

Published on 11 January, 2025
ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

കണ്ണൂർ :പാതയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പറശിനിക്കടവ് നണിച്ചേരി സ്വദേശി രാഹുൽ കല്ലൂരി (40) ആണ് മരിച്ചത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. കണ്ണൂർ ടൗൺ ഭാഗത്ത് നിന്ന് പറശിനിക്കടവ് ഭാഗത്തേക്ക് പോകുന്നതിനിടെ റോഡിലെ ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

ഇടിയുടെ ആഘാതത്തിൽ സമീപത്തു കൂടി കടന്നു പോവുകയായിരുന്നു ലോറിയുടെ അടിയിലേക്ക് യുവാവ് തെറിച്ചു വീണു. വയറിനും തലയ്ക്കും സാരമായി പരുക്കേറ്റ രാഹുൽ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം എകെജി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കണ്ണൂർ ടൗൺ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക