കണ്ടിരുന്നെൻ കിനാവിലാ ഗാന്ധിയെ
കുണ്ഠിതമോടെ ചോദിച്ചു പിന്നെയും
എന്തുപറ്റിയെൻ ഭാരതാംബയ്ക്കിന്ന്
നൊന്തിടുന്നന്തരംഗമെന്നോതി ഞാൻ
സങ്കടമില്ല രാജ്യ പിതാവിനന്നന്ത്യക്കാലം
വെടിയുണ്ടയേറ്റതിൽ
ഹിംസയേറ്റമരങ്ങേറുമീ മണ്ണിലന്നഹിംസയിൽ മുന്നേ നയിച്ചതിൽ
നമ്മളൊന്നായിരുന്നൊരാ കാലത്ത് നന്മയേറുന്ന മാനവരെങ്കിലും
ജാതി നീച മതചിന്തയേറ്റൊരാ
വർത്തമാനകാലത്തിലോ തിന്മയും
ചോര ചിന്താതെ നേടിയ സ്വാതന്ത്ര്യo
പാരിലിന്നപമാനമാം കാഴ്ചകൾ
ആരെയിന്നു തിരുത്താൻ മഹാപിതേ,
നേരറിയാതെ നേർക്കുനേരാകുമ്പോൾ?