എന്നെ മാത്രമായിരുന്നല്ലോ നീ ആ പേര് വിളിച്ചിരുന്നുള്ളൂ
ഞാൻ മാത്രമായിരുന്നല്ലോ ആ പേരിനു അനുയോജ്യയായവൾ,
ജീവിച്ചകാലമത്രയും സർവ്വവും എനിക്കായ് പകുത്തുതന്നവനായ നീ മാത്രമായിരുന്നല്ലോ
എന്നിലെ ഓരോ മാത്രയിലെയും മന്ത്രമൊഴികൾ,
നമ്മൾ പങ്കിട്ടതാം ജീവിത സമസ്യയിലെ ഉന്നതോക്തികളും ആഴ്ചതാഴ്ചകളും ഗതിവിഗതികളും കാലാന്തരത്തിലെ സത്യാസത്യങ്ങളും ഹാസവും വിരഹവും ഇണക്കവും പിണക്കവും എല്ലാമെല്ലാമിന്നെന്നിൽ ദീർഘമാം നിശ്വാസമായ് അവശേഷിക്കുന്നു,
നിന്നിലെ ജീവിതം അരങ്ങിൽ ആടിത്തീർത്ത് നിശ്ചലനായി നീ കിടന്നനേരത്തു ഞാനനുഭവിച്ച വേദനയിലും തേനിൻ നറുകണമുണ്ടായിരുന്നല്ലോ ....