Image

മോഹൻലാലിന്‍റെ പാൻ ഇന്ത്യ സിനിമ, 'വൃഷഭ' ഷൂട്ടിങ് പൂർത്തിയായി

Published on 03 February, 2025
മോഹൻലാലിന്‍റെ പാൻ ഇന്ത്യ സിനിമ, 'വൃഷഭ' ഷൂട്ടിങ് പൂർത്തിയായി

വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ് ചിത്രം പൂർത്തിയായത്. ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും ഈ അവസരത്തെ ഒരു വലിയ കേക്ക് മുറിക്കൽ ചടങ്ങോടെ ആഘോഷിച്ചു. വൃഷഭ ടീമിന്‍റെ മാസങ്ങളുടെ കഠിനാധ്വാനം, അർപ്പണബോധം, സൃഷ്‌ടിപരമായ സഹകരണം എന്നിവ ആഘോഷിച്ച ചടങ്ങ് ഒരേ സമയം ആവേശം നിറഞ്ഞതും വൈകാരികവുമായിരുന്നു. 

 പ്രശസ്‌ത സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും ചേർന്നാണ് അവതരിപ്പിക്കുന്നത്. വലിപ്പം, ആകർഷകമായ കഥപറച്ചിൽ, താരനിര എന്നിവ കൊണ്ട് വലിയ ശ്രദ്ധ നേടുന്ന ഈ ചിത്രം, ആക്ഷൻ, വൈകാരികത, ഭാരതീയ പുരാണ കഥ എന്നിവയുടെ സവിശേഷമായ സംയോജനത്തോടെ പ്രേക്ഷകരെ നാടകീയമായ സംഭവവികാസങ്ങളുടേയും വിസ്‌മയകരമായ ദൃശ്യങ്ങളുടെയും ലോകത്തേക്ക് എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. മലയാളത്തിലും തെലുഗുവിലും ഒരേസമയം ചിത്രീകരിച്ച ഈ ചിത്രം പാൻ ഇന്ത്യൻ തലത്തിലും ആഗോള തലത്തിലും വമ്പൻ സിനിമാനുഭവം ഉറപ്പാക്കുന്ന തരത്തിലാണ് ഒരുക്കുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക