കോഴിക്കോട്: മാതൃഭൂമി റിട്ട. ഡെപ്യൂട്ടി എഡിറ്റര്‍ എം പി കൃഷ്ണദാസ് (86)കോഴിക്കോട് തിരുവണ്ണൂരില്‍ അന്തരിച്ചു. 44 വര്‍ഷത്തെ സേവനത്തിന് ശേഷം 2006-ല്‍ വിരമിച്ചു.
1962ലാണ് റിപ്പോര്‍ട്ടറായി ജോലിയില്‍ പ്രവേശിച്ചത്. തൃശ്ശൂരില്‍ ന്യൂസ് എഡിറ്ററായും, മുബൈയില്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റായും ജോലി ചെയ്തിട്ടുണ്ട്.