Image

സിഖുകാർക്കെതിരെ കൊലവിളി നടത്തിയെന്നു കോടതിയിൽ സമ്മതിച്ചു ഇന്ത്യക്കാരൻ (പിപിഎം)

Published on 04 February, 2025
സിഖുകാർക്കെതിരെ കൊലവിളി നടത്തിയെന്നു കോടതിയിൽ സമ്മതിച്ചു ഇന്ത്യക്കാരൻ (പിപിഎം)

ടെക്സസിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കൻ സിഖ് നോൺ-പ്രോഫിറ്റ് സംഘടനയിലെ ജീവനക്കാരെ അക്രമത്തിന്റെ ഭാഷയിൽ ഭീഷണിപ്പെടുത്തിയതായി സമ്മതിച്ചു. ഫെഡറൽ വിദ്വേഷ കുറ്റവും ഇന്റർസ്റ്റേറ്റ് ഭീഷണിയും ബുഷൻ അത്താലേയുടെ (49) മേൽ ചുമത്തപ്പെടും.

ഫെഡറൽ സംരക്ഷണമുള്ള പ്രവർത്തനങ്ങളിൽ ഇടപെടാൻ ശ്രമിച്ചു എന്ന കുറ്റം അത്താലേ സമ്മതിച്ചു. അതിനായി മാരകമായ ആയുധം ഉപയോഗിക്കുമെന്നു ഭീഷണി മുഴക്കി. മറ്റൊരാളെ മുറിവേല്പിക്കുമെന്നു മറ്റൊരു സ്റ്റേറ്റിലേക്കു വിളിച്ചു പറഞ്ഞ കുറ്റവും സമ്മതിച്ചു.

"അക്രമ ഭീഷണിക്കു നമ്മുടെ സമൂഹത്തിൽ ഇടമില്ല," ന്യൂ ജേഴ്‌സി ഡിസ്ട്രിക്ട് ആക്റ്റിംഗ് യുഎസ് അറ്റോണി വികാസ് ഖന്ന പറഞ്ഞു. "ഈ രാജ്യത്തു ഓരോ വ്യക്തിക്കും സ്വന്തം മതവിശ്വാസം അനുസരിച്ചു ഭീതി കൂടാതെ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം."

സിഖ് പൗരാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന സ്ഥാപനത്തിലേക്കു സെപ്റ്റംബർ 17 നു വിളിച്ചു അത്താലേ സിഖുകാർക്കെതിരെ വിദ്വേഷം ചൊരിയുന്ന ഏഴു വോയ്‌സ് മെയിലുകൾ അയച്ചു എന്നാണ് കോടതി രേഖകളിൽ പറയുന്നത്. അവരെ മുറിവേൽപിക്കയോ കൊല്ലുകയോ ചെയ്യുമെന്നായിരുന്നു ഭീഷണി. സിഖുകാർക്കെതിരെ അശ്ലീലം ചൊരിയുകയും ചെയ്തു.

മാർച്ച് 21നു ഭീഷണി ആവർത്തിച്ചു. സിഖുകാർക്കു പുറമെ മുസ്‌ലിംകളെയും യഹൂദരെയും ഇക്കുറി ഭീഷണിപ്പെടുത്തി. മതപരമായ അടിസ്ഥാനത്തിൽ ആയിരുന്നു ഭീഷണിയെന്നു കോടതിയിൽ അയാൾ സമ്മതിച്ചു.

2021 നവംബറിൽ അയച്ച സന്ദേശത്തിൽ പാക്കിസ്ഥാനികളെ കൊല്ലാൻ യഹൂദരെ സംഘടിപ്പിക്കുമെന്ന് അയാൾ ഭീഷണി മുഴക്കി.

അത്താലേയ്ക്ക് 15 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ഉണ്ട്.

Indian American admits to threatening Sikhs 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക