Image

ലോകത്തില്‍ 100 കോടിയോളം കുട്ടികള്‍ പ്രതിവര്‍ഷം അക്രമത്തിന് ഇരകളാകുന്നതായി അന്താരാഷ്ട്ര സംഘടന

Published on 04 February, 2025
ലോകത്തില്‍ 100 കോടിയോളം കുട്ടികള്‍  പ്രതിവര്‍ഷം അക്രമത്തിന് ഇരകളാകുന്നതായി അന്താരാഷ്ട്ര സംഘടന

വത്തിക്കാന്‍ സിറ്റി: പ്രതിവര്‍ഷം ലോകത്തില്‍ അക്രമത്തിന് ഇരകളാകുന്ന കുട്ടികള്‍ നൂറു കോടിയോളം വരുമെന്ന് ''സേവ് ദ ചില്‍റന്‍''  അഥവാ,, ''കുട്ടികളെ രക്ഷിക്കൂ'' എന്ന സംഘടനയുടെ വെളിപ്പെടുത്തല്‍.

വത്തിക്കാനില്‍ മൂന്നാാം തീയതി തിങ്കളാഴ്ച (03/02/25) കുട്ടികളുടെ അവകാശങ്ങളെ അധികരിച്ചു നടന്ന അന്താരാഷ്ട്ര സമ്മേളനത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച ഒരു പത്രക്കുറിപ്പിലാണ് ഈ സംഘടന ഇതു വെളിപ്പെടുത്തിയിരിക്കുന്നത്.

ശാരീരികമായും ലൈംഗികമായും വൈകാരികമായും ആക്രമണത്തിന് ഇരകളാകുന്നവര്‍ ഇതിലുണ്ടെന്നും സേവ് ദ ചില്‍റന്‍ വ്യക്തമാക്കുന്നു. 2023-ല്‍ ഏതാണ്ട് 5-ല്‍ ഒരു കുട്ടി വീതം ഏതെങ്കിലും യുദ്ധ വേദിയിലാണ് കഴിഞ്ഞിരുന്നതെന്നും അനുദിനം ശരാശരി 31 കുട്ടികള്‍ വധിക്കപ്പെട്ടിരുന്നുവെന്നും 50-ല്‍ ഒരു കുട്ടിവീതം പലായനത്തിനു നിര്‍ബന്ധിതമായിരുന്നുവെന്നും സംഘടന വെളിപ്പെടുത്തി.

ആകയാല്‍ കുട്ടികളുടെ സംരക്ഷണത്തിനായി ആഗോളതലത്തിലുള്ള ഒരു സംവിധാനം ആവശ്യമാണെന്ന് ഒരു നൂറ്റാണ്ടോളമായി കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സേവ് ദ ചില്‍റന്‍ ചൂണ്ടിക്കാട്ടുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക