Image

ആനയുടെയും കാണ്ടാമൃഗത്തിൻറെയും കൊമ്പുകൾ കടത്താൻ ശ്രമം; വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

രഞ്ജിനി രാമചന്ദ്രൻ Published on 04 February, 2025
ആനയുടെയും കാണ്ടാമൃഗത്തിൻറെയും കൊമ്പുകൾ കടത്താൻ ശ്രമം; വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

ആനക്കൊമ്പും കാണ്ടാമൃഗത്തിൻറെ കൊമ്പും കടത്താൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടി. ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെയാണ് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം നടത്തിയ പരിശോധനയിൽ പിടികൂടിയത്.

കാണ്ടാമൃഗത്തിൻറെ 120 കൊമ്പുകളാണ് യാത്രക്കാരനിൽ നിന്ന് പിടികൂടിയത്. 45.29 കിലോഗ്രാം ഭാരമുള്ള ആനക്കൊമ്പുകളും പിടിച്ചെടുത്തു. പെർമിറ്റില്ലാതെ ഹമദ് വിമാനത്താവളം വഴി ഇവ കടത്താൻ ശ്രമം നടത്തുന്നതിനിടെയാണ് യാത്രക്കാരൻ പിടിയിലായത്. യാത്രക്കാരൻ ഇവ എവിടേക്കാണ് കടത്താൻ ശ്രമിച്ചതെന്നോ ഇയാളെ സംബന്ധിച്ച മറ്റ് വ്യക്തി വിവരങ്ങളോ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.

വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ഭാഗങ്ങളുടെ വ്യാപാരം സംബന്ധിച്ച നിയമങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം എല്ലാ യാത്രക്കാരോടും അഭ്യർത്ഥിച്ചു. എല്ലാ സാഹചര്യങ്ങളിലും പെർമിറ്റ് കൈവശം വയ്ക്കേണ്ടതുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

 

 

 

English summery :
Attempt to smuggle elephant and rhino tusks; passenger caught at the airport

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക