Image

റിയാദിൽ മലയാളിയെ കുത്തിക്കൊന്ന് കവർച്ച

രഞ്ജിനി രാമചന്ദ്രൻ Published on 04 February, 2025
റിയാദിൽ മലയാളിയെ കുത്തിക്കൊന്ന് കവർച്ച

സൗദിയിലെ റിയാദിൽ മലയാളി കുത്തേറ്റു  മരിച്ച നിലയിൽ. മുവാറ്റുപുഴ സ്വദേശിയായ സാമൂഹിക പ്രവർത്തകൻ ഷമീർ അലിയാർ(48) ആണ് കൊല്ലപ്പെട്ടത്. ഷമീറിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശുമൈസിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷമീറിന്റെ വാഹനവും ഫോണും ലാപ് ടോപ്പും നഷ്ടമായിട്ടുണ്ട്.

തനിച്ച് താമസിക്കുന്ന ഷമീർ അലിയാരെ ഞായറാഴ്ച മുതൽ കാണാതായതിനെ തുടർന്ന് സുഹൃത്തുക്കൾ ശുമൈസി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് പോലീസ് മരണവിവരം അറിയിച്ചത്. ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. കെഎംസിസി എറണാകുളം കമ്മിറ്റി എക്സിക്യുട്ടീവ് അംഗമാണ് ഷമീർ.

 

 

 

 

English summery :
Malayali stabbed to death in Riyadh during a robbery.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക