Image

ബോബി ചെമ്മണൂരിന് ജയിലിൽ സഹായം ; സസ്പെൻഷനു പിന്നാലെ ജയിൽ ഡിഐജിക്കും സൂപ്രണ്ടിനുമെതിരേ കേസ്

Published on 04 February, 2025
ബോബി ചെമ്മണൂരിന് ജയിലിൽ സഹായം ; സസ്പെൻഷനു പിന്നാലെ ജയിൽ ഡിഐജിക്കും സൂപ്രണ്ടിനുമെതിരേ കേസ്

കൊച്ചി: നടിയെ ലൈംഗികമായി അധിക്ഷേപിച്ച് കേസിൽ അറസ്റ്റിലായ പ്രതി ബോബി ചെമ്മണൂരിന് ജയിലിൽ സഹായം നൽകിയ പൊലീസുകാർക്കെതിരേ കേസ്. നിലവിൽ ഇതേ കേസിൽ സസ്പെൻഷനിലായ ജയിൽ ഡിഐജി പി. അജയകുമാറിനുമെതിരേയാണ് ജില്ലാ ജയിൽ സൂപ്രണ്ട് രാജു എബ്രഹാമിനുമെതിരെയാണ് ഇൻഫോപാർക്ക് പൊലീസ് കേസെടുത്തത്.

തടവിൽ കഴിയുന്ന പ്രതിക്ക് ജയിലിലെത്തി പണം കൈമാറുന്നത് ജയിൽ ചട്ടങ്ങളുടെ ലംഘനമാണ്. നേരിട്ട് ജയിലിലെത്തിയ ഡിഐജി ജയിൽ സൂപ്രണ്ടിനൊപ്പം ബോബി ചെമ്മണ്ണൂരിനെ കണ്ട ശേഷം ഇദ്ദേഹത്തിന് 200 രൂപ കൈമാറിയെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും സസ്പെൻ്റ് ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക