Oceania

ഒ.ഐ.സി.സി-സിഡ്‌നി ടൂറിസം മന്ത്രി എ.പി.അനില്‍കുമാറിന് ക്യാമ്പിള്‍‌ടൗണില്‍ സ്വീകരണം നല്‍കി

ജിന്‍സന്‍ കുരിയന്‍

Published

on

സിഡ്‌നി: ഔദ്യോഗിക ആവശ്യത്തിനായി ഓസ്‌ട്രേലിയയില്‍ എത്തിയ ടൂറിസം മന്ത്രി എ.പി.അനില്‍കുമാറിന് ക്യാമ്പിള്‍‌ടൗണില്‍ സ്വീകരണം നല്‍കി. ഒ.ഐ.സി.സി സിഡ്‌നി സോണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്യാമ്പിള്‍‌ടൗണിലെ റിഡ്‌ജസ് ഹോട്ടലിലായിരുന്നു സ്വീകരണം. ഓസ്‌)ട്രേലിയയില്‍ നിന്നുള്ള ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകര്‍ഷിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു വേണ്ടിയാണ് മന്ത്രി എത്തിയിരിക്കുന്നത്. കേരളത്തിലെ ടൂറിസം രംഗത്തെക്കുറിച്ചുള്ള ഡോക്യുമെന്ററികളും സ്ലൈഡ്‌ഷോകളും റോഡ്‌ഷോയും ഇതിന്റെ ഭാഗമായി ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ അവതരിപ്പിക്കുന്നുണ്ട്. 


പ്രവാസി മലയാളികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വളരെ അനുഭാവപൂ‌ര്‍‌വ്വമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പരിഗണിക്കുന്നത്. എയര്‍‌കേരള പോലുള്ള പദ്ധതികള്‍ പ്രവാസി മലയാളികള്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്നതാണ്. ചുരുങ്ങിയ ദിവസത്തേയ്‌ക്ക് നാട്ടില്‍ വരുന്ന പ്രവാസികള്‍ക്ക് കാലതാമസം കൂടാതെ കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള ഫാസ്‌റ്റ്‌ട്രാക്ക് സം‌വിധാനമെന്ന ആവശ്യം പ്രധാനപ്പെട്ടതാണെന്നും, സേവനാവകാശ നിയമം നടപ്പിലാകുന്നതോടെ ഒരുപരിധി വരെ ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്നും ടൂറിസംമന്ത്രി എ.പി.അനില്‍കുമാര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. 

ഒ.ഐ.സി.സി ദേശീയ ജനറല്‍ സെക്രട്ടറി ജിന്‍സന്‍ കുരിയന്‍ ഓസ്‌‌ട്രേലിയന്‍ മലയാളികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സിഡ്‌നി സോണല്‍ കമ്മിറ്റി പ്രസിഡന്റ് മെല്‍ബിന്‍ സെബാസ്‌റ്റ്യന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സണ്ണി.കെ.മാത്യു സ്വാഗതവും ട്രഷറര്‍ സിബി സെബാസ്‌റ്റ്യന്‍ നന്ദിയും രേഖപ്പെടുത്തി.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ സിഡ്‌നി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് കെ.പി ജോസ്, ഒ.ഐ.സി.സി ദേശീയ കമ്മറ്റി അംഗം ജോസ് വരാപ്പുഴ, വൈസ് പ്രസിഡന്റ് കോശി ജേക്കബ്ബ്, ജോ.സെക്രട്ടറി അഡ്വ. ജോജി ജോര്‍ജ്, നിര്‍വ്വാഹക സമിതി അംഗങ്ങളായ ഏലിയാസ് മത്തായി, ബോബി അബ്രഹാം ബ്ലെയര്‍‌അത്തോള്‍), സജീവ് മക്വാറിഫീല്‍ഡ്, ഡെന്നീസ് സെബാസ്‌റ്റ്യന്‍, ബിജോയ് തോപ്പില്‍, ജെമിനി തരകന്‍ എന്നിവര്‍ പങ്കെടുത്തു. മന്ത്രിയ്‌ക്ക് സിഡ്‌നി സോണല്‍ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് മെല്‍ബിന്‍ സെബാസ്‌റ്റ്യന്‍ സമ്മാനിച്ചു.

റിപ്പോര്‍ട്ട്: ജിന്‍സന്‍ കുരിയന്‍ (ഒ.ഐ.സി.സി ദേശീയ ജനറല്‍ സെക്രട്ടറി)      

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ബിസിനസ് സംരംഭക അവാര്‍ഡിന് ഡോ. ചൈതന്യ ഉണ്ണി അര്‍ഹയായി

കേരള ഹൈക്കോടതി അഭിഭാഷകന്‍ കൊച്ചിയിലിരുന്ന് ഓസ്‌ട്രേലിയന്‍ കോടിതിയില്‍ വാദം നടത്തി

കേരളത്തിലെ ഐടി കമ്പനി സൈക്ലോയിഡ്‌സ് കാനഡയിലെ ടാന്‍ജന്‍ഷ്യ ഏറ്റെടുത്തു

ലോകത്തെ മുഴുവന്‍ രാജ്യങ്ങളുടെയും ദേശിയ ഗാനങ്ങള്‍ ആലപിച്ചു മലയാളി വിദ്യാര്‍ഥിനികള്‍

റോസമ്മ വര്‍ഗീസ് പടിഞ്ഞാറേക്കര നിര്യാതയായി

വര്‍ണ വിസ്മയമയമൊരുക്കി വാഗ വാഗ മലയാളി അസോസിയേഷന്റെ പൂക്കള മത്സരം

പ്രഫ. സജീവ് കോശിയെ നയരൂപീകരണ സമിതിയംഗമായി നിയമിച്ചു

മോളി ജോസഫ് മെല്‍ബണില്‍ നിര്യാതയായി

സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്റര്‍ നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചു

റ്റുവുന്പ കാത്തലിക് കമ്യൂണിറ്റി സ്വര്‍ഗാരോഹണ തിരുനാള്‍ ആഘോഷിക്കുന്നു

ജനസംഖ്യയുടെ 80 ശതമാനവും വാക്‌സിനെടുക്കാതെ അതിര്‍ത്തികള്‍ തുറക്കില്ല; പ്രവാസി ഓസ്‌ട്രേലിയക്കാര്‍ കുടുങ്ങി

ബ്രിസ്‌ബേന്‍ നോര്‍ത്ത് സെന്റ് അല്‍ഫോസാ ഇടവകയില്‍ സംയുക്ത തിരുനാള്‍

ഓസ്‌ട്രേലിയയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; അമ്മയും കുഞ്ഞും മരിച്ചു

മെല്‍ബണ്‍ സീറോമലബാര്‍ രൂപത സമാഹരിച്ച കോവിഡ് ഫണ്ട് ഉപയോഗിച്ച് കേരളത്തിന് മെഡിക്കല്‍ കിറ്റുകള്‍

ഞാന്‍ മിഖായേല്‍- ഒരു ഇന്‍ഡോ-ഓസ്‌ട്രേലിയന്‍ സിനിമാ സംരംഭം: ഗാനങ്ങള്‍ പുറത്തിറങ്ങി

കാരുണ്യ സംഗീതയാത്ര' ചിത്രീകരണം തുടങ്ങി

ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിക്ക് മോണ്‍സിഞ്ഞോര്‍ പദവി

മെല്‍ബണ്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ദുക്‌റാന തിരുനാള്‍ ജൂലൈ 3 ന്

അനുഗ്രഹനിറവില്‍ ബ്രിസ്‌ബേന്‍ യാക്കോബായ ഇടവക

നയാഗ്ര മലയാളി സമാജം ലൈറ്റിംഗ് കളറിംഗ് മത്സരം സമ്മാനങ്ങള്‍ വിതരണം ചെയ്തു

പെര്‍ത്തിലെ ആദ്യകാല മലയാളി പി.സി. എബ്രഹാം നിര്യാതനായി

ഓസ്‌ട്രേലിയന്‍ വോളിബോളില്‍ ടീമില്‍ മലയാളി സാന്നിധ്യം

കേരള ന്യൂസിന്റെ മാനേജിംഗ് എഡിറ്റര്‍ ജോര്‍ജ് തോമസിന്റെ സഹോദരന്‍ ജോര്‍ജ് സണ്ണി നിര്യാതനായി

മെല്‍ബണ്‍ സെന്റ് തോമസ് സീറോ-മലബാര്‍ രൂപതയുടെ അധികാരപരിധി വിപുലീകരിച്ചു

ഇന്ത്യയില്‍ നിന്നുമെത്തുന്ന പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ; ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും

ഫാ. വര്‍ഗീസ് വാവോലില്‍ന് സ്വീകരണം നല്കി

ജെയിംസ് പൊന്നെടുത്തുകല്ലേല്‍ നിര്യാതനായി

കോവിഡ് വ്യാപനം : ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്ട്രേലിയ

ഓസ്ട്രേലിയന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി സഹോദരങ്ങള്‍ പുതു ചരിത്രം കുറിച്ചു

രമേശ് നാരായണന് ഹൃദ്യമായ യാത്രയയപ്പ് ഒരുക്കി ടാസ്മാനിയന്‍ മലയാളികള്‍

View More