Image

മെല്‍ബണ്‍ 'സംഗീത സന്ധ്യ' നവംബര്‍ 18 ന്

Published on 31 October, 2012
മെല്‍ബണ്‍ 'സംഗീത സന്ധ്യ' നവംബര്‍ 18 ന്
മെല്‍ബണ്‍ മലയാളി പുതിയൊരു സംഗീത കൂട്ടായ്മയിലേക്ക്. സംഗീതത്തിന്റെ പല വഴികളില്‍ പ്രവീണ്യം തെളിയിച്ചവരും പാടി തുടങ്ങുന്നവരും സംഗീതത്തെ സ്‌നേഹിക്കുന്നവരുമായ ഒരു പറ്റം ആളുകള്‍ ഒത്തുചേരുന്നു. എന്നാല്‍ ഇതൊരു തികച്ചും ഒരു തുടക്കമല്ല , പല വഴിയിലൂടെ ഒറ്റക്കും ചെറിയ കൂട്ടമായും സഞ്ചരിച്ചിരുന്നവര്‍ ഒരു കുടക്കീഴിലേക്ക് അണയുകയാണ്. 

സംഗീതം മാത്രമാണ് 'സിംഫണി' യുടെ ലക്ഷ്യവും മാര്‍ഗവും. ശാസ്ത്രീയ സംഗീതത്തിലും സിനിമാ സംഗീതത്തിലും ഉപകരണ സംഗീതത്തിലും കഴിവ് തെളിയിച്ചവര്‍ ഇനി ഒരു വേദിയില്‍. സംഗീതത്തിന്റെ ആനന്താകാശത്തില്‍ തങ്ങളുടെ കൈയൊപ്പ് പതിപ്പിച്ച എല്ലാ മഹാ സംഗീതജ്ഞര്‍ക്കും പ്രണാമം അര്‍പ്പിച്ച് 'സിംഫണി' അതിന്റെ ആദ്യ വേദിയൊരുക്കുന്നു. 

ബേഡന്‍ പൗവല്‍ കോളജ് ഹാളില്‍ (Hoppers Crossing) നവംബര്‍ 18 ന്. മുപ്പത്തഞ്ചോളം ഗായികാ ഗായകന്മാര്‍ ഒരു വേദിയില്‍ ഗാനങ്ങള്‍ ആലപിക്കുന്നു. സംഗീതത്തെ സ്‌നേഹിക്കുന്ന ഏവരെയും സ്വാഗതം ചെയ്യുന്നു.

വര്‍ഷത്തില്‍ ഇത്തരം മൂന്നോ നാലോ വേദികള്‍ ഒരുക്കുകയാണ് 'സിംഫണി' യുടെ ലക്ഷ്യം. ഈ ഒത്തുചേരല്‍ കൂടുതല്‍ വിശാലമാക്കാനായി 'സംഗീത സന്ധ്യ' എന്ന പേരില്‍ ഒരു ഫെയ്‌സ് ബുക്ക് ഗ്രൂപ്പും തുടങ്ങിയിട്ടുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപെടുക. 

പ്രവേശനം തികച്ചും സൗജന്യമാണ്. മലയാളി രുചിയോടെ ലഘു ഭക്ഷണത്തിനും ഡിന്നര്‍ പാക്കിനുമുള്ള സൗകര്യം ഉണ്ടായിരിക്കും.

Venue : Baden Powell College, 31 Sycamore Street, Hoppers Crossing, 3029,November.18 (Sunday ) 2pm to 7pm

Contact: 0469768170,Email: melbournesangeethasandhya@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക