Image

സര്‍വ്വം ബോധമയം! (കവിത: ത്രേസ്യാമ്മ തോമസ്‌ നടാവള്ളില്‍)

Published on 27 November, 2012
സര്‍വ്വം ബോധമയം! (കവിത: ത്രേസ്യാമ്മ തോമസ്‌ നടാവള്ളില്‍)
ഒരു യാത്ര.......
എല്ലാം ഉപേക്ഷിച്ച്‌....
പട്ടു വസ്‌ത്രങ്ങളും
സ്വര്‍ണ്ണാഭരണങ്ങളും
പ്രതാപൈശ്വര്യങ്ങളും
ഉപേക്ഷിച്ച്‌...

ഒന്നിനോടും മമതയില്ലാതെ
എല്ലാ ബന്ധങ്ങളോടും
യാത്രാമൊഴി ചൊല്ലി....

വതിലിനിപ്പുറം....
സര്‍വ്വവിധ അഹങ്കാരങ്ങളൊടും
പാപങ്ങളോടും...
പാപചിന്തകളൊടും
വിട പറഞ്ഞ്‌.....
പരമാത്മാവിനെ മാത്രം
മനസ്സില്‍ ധ്യാനിച്ച്‌
ഒരു യാത്ര...

മടങ്ങി വരാത്ത
ഈ യാത്രയില്‍...
ഒരു സംസാര ബന്ധവും
തന്നെ അലട്ടാതിരിക്കട്ടെ!
സര്‍വ്വം ബോധമയം! (കവിത: ത്രേസ്യാമ്മ തോമസ്‌ നടാവള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക