Image

പ്രണയം പ്രത്യുത്പാദനം, പ്രതിവിപ്ലവം-3-അഡ്വ: രതീദേവി (ജയന്‍ കെ.സി.യുടെ കവിതകളെപറ്റിയുള്ള പഠനം)

അഡ്വ: രതീദേവി ചിക്കാഗോ Published on 07 December, 2012
പ്രണയം പ്രത്യുത്പാദനം, പ്രതിവിപ്ലവം-3-അഡ്വ: രതീദേവി (ജയന്‍  കെ.സി.യുടെ  കവിതകളെപറ്റിയുള്ള പഠനം)

ദൈവനിഷേധത്തിന്റെ ആത്മീയത

നൂറ്റാണ്ടുകളായി ദൈവവും മതവും കൂടി ഈ ഭൂമിയെ കശാപ്പുശാല ആക്കുമ്പോള്‍ - മനുഷ്യസ്‌നേഹി-പ
ച്ചു നില്‍ക്കുന്നു. മാനുഷികത വീണ്ടെടുക്കാന്‍ ഓരോ മനുഷ്യന്റെയും ഉള്ളില്‍ നിന്നുള്ള ആത്മാവിന്റെ നിലവിളിയെയാണ് ദൈവ നിഷേധത്തിന്റെ ആത്മീയത എന്നു ഞാന്‍ വിളിക്കുന്നത്. അപ്പോഴാണ് ക്രിസ്തുവും ബുദ്ധനുമെല്ലാം മാനുഷികതയുടെ മഹാഗോപുരമായി വാഴ്ത്തപ്പെടുന്നത്. അതുകൊണ്ടാണ് ജയന്‍ ദൈവനിഷേധി ആയിരിക്കുമ്പോള്‍ തന്നെ ആത്മീയനാകാന്‍ കഴിയുന്നതും. ക്രിസ്ത്യാനിറ്റിയെ നിഷേധിക്കുന്നുവെന്ന് തോന്നുമ്പോള്‍ തന്നെ ക്രിസ്തുവിനെ കാരുണ്യത്തിന്റെ ബിംബമാക്കുന്നതും.

(poem Jayan KC)
മരകുരിശും ഇരുമ്പാണിയും
ഒരുമിച്ചാലപിക്കുന്ന രക്തസങ്കീര്‍ത്തനങ്ങളില്‍
കാലിക്കൂട്ടിലെ ചോരകുഞ്ഞിന്
ദിവ്യതയുടെ നക്ഷത്ര നഗ്നത.
ലംബവും സമാന്തരവുമായ
പ്രവചനങ്ങളുടെ തിരശ്ചീനതയില്‍
വിമോചകന്‍ വധിയ്ക്കപ്പെടുന്നു.
കാളയിറച്ചിയും കള്ളും മണക്കുന്ന
ഞായറാഴ്ചയുടെ പ്രത്യാശയിലേക്ക്
ഉയിര്‍ത്തെഴുന്നേല്‍ക്കപ്പെടാന്‍
വീണ്ടും,
ശിശ്‌ന സന്നിവേശത്തിനു-
മുമ്പുള്ള കന്യാസ്തരത്തിന്റെ
പ്രതിരോധത്തില്‍
ചര്‍മ്മക്ലേദം പോലെ
ക്രിസ്തുമസ് നക്ഷത്രമുദിക്കുന്നു.

ആര്‍ക്കറിയാം..?


(പ്രണയത്തെയും ദൈവത്തെയുംകുറിച്ചുള്ള സക്കറിയന്‍ നോവുകള്‍ക്ക്)

കരളില്‍ കനലാകുന്നത്
കണ്ണില കരടാകുന്നത്
കവിളില്‍ കാട്ടരുവിയാകുന്നത്
ചുണ്ടില്‍ വിതുമ്പലാവുന്നത്
അരക്കെട്ടില്‍ വിറയാര്‍ന്നു
വളരുന്നത്…..
മൂര്‍ച്ചയില്‍
ആലസ്യമാര്‍ന്നൊരു
നോവിലേക്ക്
മുറിയുന്നത്…
മുറിവില്‍ നീറ്റലായ്
നിറയുന്നത്…
നീറ്റലാല്‍ വീണ്ടും
കനലാവുന്നത്…
കനലായ് വീണ്ടും
കരളാകെ പുകയ്ക്കുന്നത്
അതാകുന്നതാകുന്നുവോ…അത്?

(“…ഞാനാകുന്നത് ഞാനകുന്നു.” പുറപ്പാട് 3:14)
പ്രണയം പ്രത്യുത്പാദനം, പ്രതിവിപ്ലവം-3-അഡ്വ: രതീദേവി (ജയന്‍  കെ.സി.യുടെ  കവിതകളെപറ്റിയുള്ള പഠനം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക