എനിക്കില്ല ജാതിയും മതവും (ഓണ സന്ദേശം: ജോസ്‌ ചെരിപുറം)

ജോസ്‌ ചെരിപുറം, ന്യൂയോര്‍ക്ക്‌ Published on 11 September, 2011
എനിക്കില്ല ജാതിയും മതവും (ഓണ സന്ദേശം: ജോസ്‌ ചെരിപുറം)
ഞാനൊരു കേവല മനുഷ്യന്‍
സൗഹാര്‍ദ്ദത്തിന്‍ ചന്ദനമണിയും
എന്റെ സ്വപനമീ ഉലകില്‍ ശാന്തി
കുരിശ്ശെടുത്തു നടക്കുന്നവരും
ജിഹാദ്ദ്‌ ചൊല്ലി നടക്കുന്നവരും
അറിയുക ദൈവം തീര്‍ത്തില്ലല്ലോ
നമുക്കായ്‌്‌ ജാതി മതങ്ങള്‍
എന്റെ ദൗത്യമീ ഉലകില്‍ വിതറാന്‍
സ്‌നേഹത്തിന്‍ പൊന്‍ വിത്തുകള്‍
നട്ടു നനക്കുക നാമൊത്തൊരുന്നാള്‍
കൊയ്യും ശാന്തി കതിരുകള്‍
ഭേദ ചിന്തകളില്ലാതെ നാം
ഒത്തൊരുമിക്കും തിരുവോണം
സ്‌നേഹത്തിന്റെ നറുമണം വീശി
പൂക്കള്‍ വിരിയും മലയാളത്തില്‍
ആഘോഷിക്കണം പ്രതി ദിനം നമ്മള്‍
ഓണം നല്‍കും സന്ദേശം
മനുഷ്യരെല്ലാം ഒരു പോലെ
മനുഷ്യരെല്ലാം ഒരു പോലെ
പ്രവാസികള്‍ നാം ഇവിടെ
പ്രവാസികള്‍ നാം ഉലകില്‍
എന്തിനു മര്‍ത്യാ വിദ്വേഷങ്ങള്‍
എന്തിനു തമ്മില്‍ കലഹങ്ങള്‍
സ്‌നേഹത്തിന്റെ തൊടു കുറി തൊട്ടാ
കൈകള്‍ കൂട്ടി പിടിക്കുവിന്‍
എങ്കില്‍ പോകാം നമുക്കതി ദൂരം
പൂവ്വുകള്‍ നിറയും വീഥിയിലൂടെ
ചന്ദന കുങ്കുമ കുറികള്‍ തൊട്ടീ
ഓണത്തില്‍ ഞാന്‍ കൂടുന്നു.....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക