കനക സ്വപ്നങ്ങള്‍ - (കവിത : എ.സി. ജോര്‍ജ്)

എ.സി. ജോര്‍ജ് Published on 01 July, 2013
കനക സ്വപ്നങ്ങള്‍ - (കവിത : എ.സി. ജോര്‍ജ്)
മുത്തശ്ശികഥയാം സ്വര്‍ണ്ണത്തേരില്‍
മാനത്തൂടൊത്തിരി ദൂരം പോകാം
മാലാഖമാരോടൊത്ത് ലോകം ചുറ്റാം
മാനസ്സപൊയ്കയില്‍ നീന്തിതുടിയ്ക്കാം
സ്വര്‍ണ്ണസരിത്തിലെ താമരത്തോണിയില്‍
സ്വച്ഛന്ദം വീചികള്‍ കണ്ടിരിക്കാം
ഇന്ദ്രധനുസ് കുലച്ചുനോക്കാം
ഇന്ദീവരങ്ങളാല്‍ ശയ്യതീര്‍ക്കാം
സുരലോക കന്യകള്‍ പാടി പഴകിയ
സുകുമാര രാഗങ്ങള്‍ കേട്ടുറങ്ങാം
വാര്‍മഴ വില്ലിനടുത്തുപോകാം
വാടാത്ത പൂക്കളാല്‍ മാലകെട്ടാം
സിന്ദൂരചെപ്പിലെ വര്‍ണ്ണം വിതറുന്ന
സൂര്യന്റെ തെരിലെ സൂതനാകാം
പൂങ്കാവനത്തിലെ പിച്ചകപ്പന്തലില്‍
പല്ലവ തല്‍പ്പത്തില്‍ വീണുറങ്ങാം
നീലാഴിതട്ടിലെ മല്‍സ്യകുമാരിയെ
നീലാകാശത്തെ നക്ഷത്രകന്യയെ
കാണാം രസിക്കാം മെനയാമൊരായിരം
തങ്ക കനക സ്വപ്നങ്ങള്‍ കഥയിലൂടെ
കനക സ്വപ്നങ്ങള്‍ - (കവിത : എ.സി. ജോര്‍ജ്)
Rose Mathew 2013-07-01 11:45:09
Kanaka Swapnanmgal (Gold Dreams) good poem mind soothing effects, we can always dream about for the time being. Good luck with our golden dreams.
വിദ്യാധരൻ 2013-07-01 17:06:16
 മുത്തശികഥയെ സ്വർണ്ണത്തേരാക്കി മാനത്തൂടെ പറത്തി പിന്നെ ഭൂമിയിൽ ഇറക്കി പിന്നെ താമര പോയികയിൽ ചാടിച്ചു ഇന്ദ്രധനുസും കുലച്ചു പിന്നെ ഇന്ദീവരം (കരിംകൂവളം എന്ന് അർഥം ഉണ്ട് ) ശയ്യയിൽ കിടന്നു. ഒരു പക്ഷേ ഇത്രേം ഓടിച്ചു കഴിഞ്ഞു ദേഹം വേദന എടുത്തു കാണും അപ്പോൾ കരിംകൂവള ശയ്യയിൽ കിടന്നു (എന്തെങ്കിലും ഔഷധ ഗുണം കാണുമായിരിക്കും) വേദനമാറ്റി പല്ലവ തൽപ്പത്തിൽ പോയി കിടന്നു ഉറങ്ങി.
Sudhir Panikkaveetil 2013-07-02 03:26:44
കവിയുടെ ഭാവനകൾ അതിനു മാത്രം അതിരില്ലല്ലോ?ഈ വരികൾ വളരെ അർത്ഥവത്താണു. സിന്ദൂരചെപ്പിലെ വര്‍ണ്ണം വിതറുന്ന
സൂര്യന്റെ തെരിലെ സൂതനാകാം. അഭിനന്ദനങ്ങൾ !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക