Image

ആറാം ഖത്തര്‍ മലയാളി സമ്മേളനം: പ്രബന്ധ രചനാ മല്‍സരത്തിന്‌ എന്‍ട്രികള്‍ ക്ഷണിച്ചു

എം.കെ. ആരിഫ്‌ Published on 08 October, 2011
ആറാം ഖത്തര്‍ മലയാളി സമ്മേളനം: പ്രബന്ധ രചനാ മല്‍സരത്തിന്‌ എന്‍ട്രികള്‍ ക്ഷണിച്ചു
ദോഹ: നവംബര്‍ 17, 18 തിയ്യതികളില്‍ മുന്‍തസ അബൂബക്കര്‍ സിദ്ദീഖ്‌ ഇന്‍ഡിപെന്‍ഡന്റ്‌ സ്‌കൂളില്‍ നടക്കുന്ന ആറാം ഖത്തര്‍ മലയാളി സമ്മേളനത്തിന്‍െറ ഭാഗമായി പ്രബന്ധ രചനാ മല്‍സരം സംഘടിപ്പിക്കുന്നു. ലോകത്തിന്റെ ഏതുഭാഗത്തു നിന്നും 16 വയസ്സിനു മുകളിലുള്ള മലയാളികള്‍ക്ക്‌ ഈ മല്‍സരത്തില്‍ പങ്കെടുക്കാം.

സമ്മേളന പ്രമേയമായ ``ധാര്‍മികതയിലൂടെ അനശ്വരശാന്തി'' എന്ന വിഷയത്തില്‍ മലയാളത്തിലുള്ള തങ്ങളുടെ രചനകള്‍ വെള്ള പേപ്പറില്‍ 10 പുറത്തില്‍ കവിയാതെ ഒക്‌ടോബര്‍ 25ന്‌ മുമ്പായി ബിന്‍മഹ്‌മൂദിലുള്ള ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഓഫീസിലോ info@malayaliconference.com എന്ന ഇ മെയില്‍ വിലാസത്തിലോ സമര്‍പ്പിക്കേണ്ടതാണ്‌.

വിജയികള്‍ക്ക്‌ മലയാളി സമ്മേളനവേദിയില്‍ വെച്ച്‌ സമ്മാനങ്ങള്‍ നല്‍കും. ഖത്തറിന്‌ പുറത്തുള്ളവര്‍ സമ്മാനാര്‍ഹരായാല്‍ കോഴിക്കോട്‌ മര്‍കസുദ്ദഅ്‌വ മുഖേനയോ ജിസിസിയിലുള്ള ഇസ്‌ലാഹീ സെന്ററുകള്‍ മുഖേനയോ സമ്മാനങ്ങള്‍ കൈമാറുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 44358739/ 33572989 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക