ദുബായ്: കണ്ണൂര്‍ അഴീക്കല്‍ തുറമുഖമെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍
നടപടിയെടുക്കുമെന്നു കെ.എം. ഷാജി എംഎല്‍എ അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ വിവിധ
തുറകളിലുള്ളവരെ ഉള്‍പ്പെടുത്തി ആക്ഷന്‍ കമ്മിറ്റി രൂപവല്‍ക്കരിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മ വെയ്ക്കിന്റെ എട്ടാം വാര്‍ഷികം ഉദ്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം. അബ്ദുല്‍ ഖാദര്‍ പണക്കാട്ട് അധ്യക്ഷത
വഹിച്ചു.
ചടങ്ങില്‍ ആദാമിന്റെ മകന് അബുവിന്റെ സംവിധായകന് സലിം അഹമ്മദിനെ ആദരിച്ചു. അഡ്വ. ടി.കെ. ഹാഷിക് പൊന്നാടയണിയിച്ചു. ലുതുഫുദീന് ഉപഹാരം നല്കി. കണ്ണൂരില്‍ ലോകത്തിലെ ഏറ്റവും വലിയ പൂക്കളം ഡിസൈന്‍ ചെയ്ത ശശികലയെ (വി.പി. ശശിധരന്) ടി.പി. സുധീഷ് പൊന്നാടയണിയിച്ചു. വെയ്ക്കിന്റെ ഉപഹാരം നജീബ് കാദിരി നല്കി. മുഹമ്മദ് അന്‍സാരി, എം.വി. നികേഷ് കുമാര്‍, വെയ്ക് ഇന്‍ഡസ്ട്രീസ് ചെയര്മാന് ഷറഫുദീന്‍, മുരളി എന്നിവര്‍ പ്രസംഗിച്ചു.

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല