മസ്കറ്റ്: ഒമാനിലെ പ്രമുഖ നിയമസഹായ സ്ഥാപനമായ രജബ് കത്തേരി അസോസിയേറ്റ്സും
കേരളത്തിലെയും ഇന്ത്യയിലെ മറ്റു വിവിധ കോടതികളിലും പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷക
സ്ഥാപനങ്ങളുമായി കരാറില്‍ ഒപ്പിട്ടു.
ഇന്ത്യന്‍ സ്ഥാനപതിയുടെ ചുമതല
വഹിക്കുന്ന ഡോ.സ്വാതി കുല്‍ക്കര്‍ണിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ വിവിധ
കമ്പനികളുടെ മേധാവികളും പ്രതിനിധികളും പങ്കെടുത്തു. അഭിഭാഷകരായ ടി.എച്ച്.അബ്ദുള്‍
അസീസ്, അഗസ്റ്റിന് മാത്യു ഉഴുവനാല്‍, സെബാസ്റ്റ്യന്‍ ജോസ്, ആര്.കത്തേരി,
വിവേക് ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.