Image

പത്താമത്‌ ഏഷ്യ സഹകരണ സംവാദത്തിനു കുവൈറ്റില്‍ തുടക്കം കുറിച്ചു

സിദ്ധിഖ്‌ വലിയകത്ത്‌ Published on 11 October, 2011
പത്താമത്‌ ഏഷ്യ സഹകരണ സംവാദത്തിനു കുവൈറ്റില്‍ തുടക്കം കുറിച്ചു
കുവൈറ്റ്‌: പത്താമത്‌ ഏഷ്യ സഹകരണ സംവാദത്തിനു കുവൈറ്റില്‍ തുടക്കമായി. 31 അംഗ രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത ചടങ്ങുകള്‍ കുവൈറ്റ്‌ അമീര്‍ ഷെയ്‌ഖ്‌ സബ അല്‍ അഹമദ്‌ അല്‍ ജാബര്‍ അല്‍ സബ ഉദ്‌ഘാടനം ചെയ്‌തു.

ആഗോളതലത്തില്‍ രാഷ്ട്രീയ സാമ്പത്തിക രംഗത്ത്‌ അടിക്കടി വന്നുകൊണ്‌ടിരിക്കുന്ന മാറ്റങ്ങള്‍ ഗൗരവത്തോടെ കാണണമെന്നു ഒര്‍മിപ്പിച്ച അമീര്‍, ഏഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങളുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കുനതിനും അവരുടെ അഭിവൃദ്ധിയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന്‌ ആവശ്യപെട്ടു.

ബയാന്‍ പാലസില്‍ നടന്ന ഉദ്‌ഘാടന സമ്മേളനത്തില്‍ കുവൈറ്റ്‌ ഉപപ്രധനമന്ത്രിയും വിദേശകാര്യ മന്ദ്രിയുമായ ഷെയ്‌ഖ്‌ ഡോ. മുഹമ്മദ്‌ സബ അല്‍ സാലേം അല്‍ സബ ആധ്യക്ഷത വഹിച്ചു. വിദേശ കാര്യ വകുപ്പ്‌ അണ്‌ടര്‍ സെക്രട്ടറി ഖാലിദ്‌ ജാരല്ല സ്വാഗതവും സംവാദത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍ തൈലാണ്‌ട്‌ ഉപ വിദേശകാര്യ മന്ത്രിയുമായ നോര്‍സ്രീചായ്‌ ജുല്ലപോന്‍ഗ്‌ നന്ദി പറഞ്ഞു. ഇന്ത്യയെ പ്രതിനിധീകരിച്ച്‌ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്‌ പങ്കെടുക്കുന്നുണ്‌ട്‌.
പത്താമത്‌ ഏഷ്യ സഹകരണ സംവാദത്തിനു കുവൈറ്റില്‍ തുടക്കം കുറിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക