Image

ഓണത്തനിമ 2011: കൂപ്പണ്‍ പ്രകാശനം ചെയ്‌തു

സിദ്ധിഖ്‌ വലിയകത്ത്‌ Published on 11 October, 2011
ഓണത്തനിമ 2011: കൂപ്പണ്‍ പ്രകാശനം ചെയ്‌തു
കുവൈറ്റ്‌ : കുവൈറ്റ്‌ മലയാളികളുടെ ഐക്യഓണാഘോഷ പരിപാടിയായ ഓണത്തനിമ 2011-ന്റെ കൂപ്പണ്‍ പ്രകാശനം ദേശീയ വടംവലി ചാമ്പ്യന്‍ഷിപ്പ്‌റഫറീസ്‌ പാനല്‍ ചെയര്‍മാന്‍ ഡി.കെ. ദിലീപ്‌ നിര്‍വഹിച്ചു.

കുവൈറ്റിലെ സാംസ്‌കാരിക രംഗത്ത്‌ ഏറ്റവും ശ്രദ്ധേയമായ പ്രവാസി മഹോത്‌സവമായ ഓണത്തനിമ ഒക്‌ടോബര്‍ 21 ന്‌ (വെള്ളി) വൈകുന്നേരം 4.30മുതല്‍ അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ അങ്കണത്തില്‍ നടക്കും. ഇതോടനുബന്ധിച്ച്‌ ഏഴാമത്‌ ദേശീയ വടംവലി ചാമ്പ്യന്‍ഷിപ്പും നടക്കും.

ഗള്‍ഫിലെ ഏറ്റവും വലിയ വടംവലി മത്സരമാണ്‌ മറുനാടന്‍ മലയാളികളുടെ കൂട്ടായ്‌മയായ തനിമയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്നത്‌. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടീമുകള്‍ സാന്‍സീലിയ സ്വര്‍ണക്കപ്പിനായി അങ്കത്തിനിറങ്ങും.

മുന്‍വര്‍ഷങ്ങളിലേതു പോലെ ഇന്റര്‍ സ്‌കൂള്‍ വടംവലി
മത്സരവും വനിതാ വടംവലി മത്സരവും ഇത്തവണയും സംഘടിപ്പിക്കും. ഓണത്തനിമ 2011 നോടനുബന്ധിച്ച്‌ പ്രശസ്‌ത സിനിമാപ്രവര്‍ത്തകനായ മധു ശങ്കരമംഗലം നേതൃത്വം നല്‍കുന്ന കേരളീയ കലാരൂപമായ ചൊല്‍കാഴ്‌ച ആദ്യമായി കുവൈറ്റില്‍ അരങ്ങേറും.
ഓണത്തനിമ 2011: കൂപ്പണ്‍ പ്രകാശനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക