ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് (ഡി.എഫ്.ഐ) സംഘടിപ്പിക്കുന്ന മൂന്നാമത് ദോഹ
ട്രിബേക്ക ചലച്ചിത്രേമേള ഖത്തറിലെ സിനിമാപ്രേമികള്‍ക്ക് കാഴ്ചയുടെ ഉല്‍സവമാകും. ഈ
മാസം 25 മുതല്‍ 29 വരെ കത്താറ കള്‍ച്ചറല്‍ വില്ളേജിലെ വിവിധ വേദികളിലായി നടക്കുന്ന
മേള ദോഹയിലെ പ്രേക്ഷകര്‍ക്ക് മുന്നില്‍ ലോകസിനിമയുടെ ജാലകം
തുറന്നിടുന്നതായരിക്കും. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ
തെരഞ്ഞെടുപ്പും ജൂറി അംഗങ്ങളുടെ നിര്‍ണയവും പൂര്‍ത്തിയായതായി ഡി.എഫ്.ഐ അധികൃതര്‍
പത്രസമ്മേളനത്തില്‍ അറിയിച്ചു.
34 രാജ്യങ്ങളില്‍ നിന്നുള്ള 43 ഫീച്ചര്‍ സിനിമകളും 34 ഹ്രസ്വചിത്രങ്ങളുമാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. അറബ് സിനിമ വിഭാഗത്തില്‍ 17ഉം ലോക സിനിമ വിഭാഗത്തില്‍ 16ഉം സ്പെഷല്‍ സ്ക്രീനിംഗ് വിഭാഗത്തില്‍ 10 ചിത്രങ്ങളുമായാണ് ഫീച്ചര്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുക. ഫ്രഞ്ച് സംവിധായകന് ജീന്‍ ജാക്വിസ് അന്നോഡ് സംവിധാനം ചെയ്ത ബ്ളാക്ക് ഗോള്‍ഡ് ആണ് ഉദ്ഘാടന ചിത്രം. ആങ് ്സാന് സൂചിയുടെ ജീവിതം പ്രമേയമാക്കി ലൂക് ബെസണ്‍ സംവിധാനം ചെയ്ത?ദി ലേഡി സമാപന ചിത്രമായി പ്രദര്‍ശിപ്പിക്കും. ഫീച്ചര്‍ സിനിമകളുടെ ജൂറി ചെയര്മാന് പ്രശസ്ത സിറിയന്‍ സംവിധയാകന് മുഹമ്മദ് മലാസും ഡോക്യുമെന്റി ജൂറി അധ്യക്ഷന്‍ ബ്രിട്ടീഷ് ഡോക്യുമെന്ററി സംവിധായകനായ നിക് ബ്രൂംഫീല്ഡുമാണ്. ഫീച്ചര്‍ സിനിമകളുടെ ജൂറിയില്‍ റോബിന് റൈറ്റ്, കാര്‍മെന്‍ ലെബ്ബോസ്, എറിക് ഖൂ, ജാസ്മില സെബാനിക് എന്നിവരും ഡോക്യുമെന്ററി ജൂറിയില്‍ മൊറോക്കന്‍ സംവിധായകന് ഹക്കീം ബെലാബസ്, ഇസ്താംബൂള്‍ ചലച്ചിത്രമേളയുടെ ഡയറക്ടര്‍ അസീസ് താന്‍ എന്നിവരും അംഗങ്ങളായിരിക്കും. ഇന്ത്യയില്‍ നിന്നുള്ള ബോളിവുഡ്: ദി ഗ്രേറ്റസ്റ്റ് ലവ് സ്റ്റോറി എവര്‍ ടോള്‍ഡ് എന്ന ഡോക്യുമെന്ററിയും സ്പെഷല്‍ സ്ക്രീനിംഗ് വിഭാഗത്തിലുണ്ട്. ഈജിപ്ത്, തുനീഷ്യ, സിറിയ, ലബനാന്, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് പ്രധാനമായും അറബ് ഡോക്യുമെന്ററി വിഭാഗത്തില്‍ മല്‍സരിക്കുന്നത്.
28ന് കുടുംബംഗങ്ങള്‍ക്ക് മാത്രമായി സംഘടിപ്പിക്കുന്ന ഫാമിലി ഡേ ആഘോഷങ്ങളാണ് മേളയുടെ മറ്റൊരു പ്രത്യേകത. ഏറെ ജനപ്രതീതി നേടിയ ത്രീഡി അനിമേഷന്‍ ചിത്രമായ കാറ്റ് ഇന്‍ ബൂട്ട്സ് അന്നേദിവസം പ്രദര്‍ശിപ്പിക്കും. നിരൂപകശ്രദ്ധ പിടിച്ചുപറ്റിയ കുട്ടികളുടെ ചിത്രമായ ഫ്ളിക്ക് സ്പൈ കിഡ്സിന്‍െറ പ്രദര്‍ശനവുമുണ്ടായിരിക്കും. ഇതിന് പുറമെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്ത ഗായകര്‍ അണിനിരക്കുന്ന സംഗീതനിശയടക്കമുള്ള കലാപരിപാടികളും ഓരോ ദിവസവും മേളയുടെ ഭാഗമായി അരങ്ങേറും.

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല